Tuesday, January 10, 2012

പോഷകാഹാരം കിട്ടാത്ത മൂന്നിലൊന്ന് കുട്ടികളും ഇന്ത്യയില്‍

രാജ്യത്തെ കുട്ടികള്‍ അനുഭവിക്കുന്ന പോഷണ ക്കുറവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. പോഷണക്കുറവ് രാജ്യത്തിന് നാണക്കേടാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ലോകത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മൂന്ന് കുട്ടികളില്‍ ഒന്ന് ഇന്ത്യയിലാണ്. സാമ്പത്തിക രംഗം മികച്ച വളര്‍ച്ചകാണിക്കുമ്പോഴും പോഷണക്കുറവ് ഉയര്‍ന്ന് നില്‍ക്കുന്നു. പോഷണനിരക്കില്‍ എറ്റവും കുറവ് കാണിക്കുന്ന 200 ജില്ലകളില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. രാജ്യത്ത് ആറ് വയസില്‍ കുറഞ്ഞവരായി 16 കോടി കുട്ടികളുണ്ട്. 9 സംസ്ഥാങ്ങളിലായി 74,000 കുടുബങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ 5 കുട്ടികളിലൊരാള്‍ക്ക് ആവിശ്യമായ ശരീരഭാരം സ്വന്തമാക്കാനാവുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പോഷണക്കുറവ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 20% കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും 42% കുട്ടികള്‍ക്കും ആവശ്യമായ ശരീര ഭാരമില്ലെന്ന് പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. അമ്മയുടെ വിദ്യാഭ്യാസ നിലവാരവും വീട്ടിലെ സാമ്പത്തിക നിലയും ശുചിത്വവും കുടുബത്തില്‍ സ്ത്രീകളുടെ സ്ഥാനവും മുലയൂട്ടലുമെല്ലാം പോഷണത്തെ സ്വാധീനിക്കുന്നു.

deshabhimani

No comments:

Post a Comment