കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ഒഴിഞ്ഞു കിടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള തസ്തികകളിലേയ്ക്ക് നിയമനം നടത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വിഭാഗങ്ങളില്‍പെട്ട 50,000 ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുവഴി നിയമനം ലഭിക്കും. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട തസ്തികകളില്‍ 4.5 ശതമാനം മുസ്‌ലീം ജനവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് മന്ത്രിസഭയുടെ ബുധനാഴ്ചത്തെ തീരുമാനം. സാധാരണ ഗതിയില്‍ സാമൂഹ്യ നീതിയില്‍ വിശ്വസിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും കലവറ കൂടാതെ സ്വാഗതം ചെയ്യുന്ന തീരുമാനങ്ങളാണ് മുകളില്‍ പറഞ്ഞവ രണ്ടും. എന്നാല്‍ കേന്ദ്ര മന്ത്രിസഭയുടെ പൊടുന്നനെയുള്ള ഈ തീരുമാനങ്ങളുടെ ഉദ്ദേശശുദ്ധിയും അതിനു തിരഞ്ഞെടുത്ത സമയത്തിന്റെ രാഷ്ട്രീയ അനുചിതത്വവും ഭരണാധികാരത്തെ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി എങ്ങനെ ദുരുപയോഗപ്പെടുത്താമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്രമന്ത്രിസഭ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേയ്ക്ക് നിയമനം നടത്താതെ മനപൂര്‍വമായ വീഴ്ച വരുത്തുന്നത് പുതിയ പ്രതിഭാസമല്ല. ഇത് വ്യാപകമായ പരാതികള്‍ക്കും പ്രക്ഷോഭ സമരങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് 2008 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഭാഗങ്ങളില്‍പെട്ട തൊഴിലന്വേഷകര്‍ക്കായി പ്രത്യേക നിയമന യത്‌നം നടത്തിയെന്നതും വിസ്മരിക്കുന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള അമ്പതിനായിരം തസ്തികകള്‍ ഒഴിവുവന്നിട്ടും പ്രത്യേക നിയമന നടപടികള്‍ക്ക് യാതൊരു ശ്രമവും നടത്താതിരുന്ന കേന്ദ്രമന്ത്രിസഭ പെട്ടന്ന് ഈ യാഥാര്‍ഥ്യങ്ങളിലേയ്ക്ക് ഉണര്‍ന്നത് തിരഞ്ഞെടുപ്പിനെമാത്രം ലാക്കാക്കിയാണെന്നത് സംശയാതീതമായ വസ്തുതയാണ്.
ഇപ്പോള്‍ തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശിലും പഞ്ചാബിലും ദളിത് ജനവിഭാഗങ്ങള്‍ നിര്‍ണായക ശക്തിയാണ്. മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സുപ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നു ദളിത് വോട്ടുകള്‍. കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പിന്തുടര്‍ന്നിരുന്ന അവഗണന ആ ജനവിഭാഗങ്ങളെ കോണ്‍ഗ്രസില്‍ നിന്നും ഏറെ അകറ്റി. അത് തിരിച്ചുപിടിക്കാനുള്ള തീവ്ര യത്‌നത്തിലാണ് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും. ദളിത് വോട്ടുബാങ്കില്‍ കണ്ണുനട്ടുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കു കരുത്തുപകരുകയാണ് കേന്ദ്രമന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനത്തിന്റെ പിന്നില്‍. പെരുമാറ്റചട്ടം നിലവില്‍ വന്നതിനുശേഷം കൈക്കൊണ്ട ഈ തീരുമാനം അക്ഷരാര്‍ഥത്തില്‍ അതിന്റെ ലംഘനമാണ്. അത് ദളിത് ജനവിഭാഗങ്ങളെ കബളിപ്പിക്കലാണ്, വഞ്ചനയാണ്.
ഇന്ത്യയിലെ മുസ്‌ലീം ജനവിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ പിന്നാക്കാവസ്ഥയും പുതിയ കഥയല്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്ര സച്ചാര്‍ കമ്മറ്റി ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവന്നിട്ട് വര്‍ഷങ്ങള്‍ തന്നെ പിന്നിട്ടു. അത് പരിഹരിക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ട നടപടികള്‍ സത്വരം സ്വീകരിക്കുന്നതിനും നടപ്പാക്കുന്നതിനും കുറ്റകരമായ വീഴ്ച വരുത്തിയ ഭരണകൂടമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍. പിന്നാക്ക മുസ്‌ലീം ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിന് ഇപ്പോള്‍ തീരുമാനമെടുത്ത കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്റെ ലക്ഷ്യവും നിയമസഭാ തിരഞ്ഞെടുപ്പുതന്നെ.
കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുബാങ്കായിരുന്ന യു പി യിലെ മുസ്‌ലീം ജനവിഭാഗത്തെ ആ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതും നിരന്തരമായ അവഗണന തന്നെ. യു പി സമ്മതിദായകരില്‍ ഏതാണ്ട് 16 ശതമാനം മുസ്‌ലീങ്ങളാണ്. സംസ്ഥാനത്തെ 440 നിയമസഭാ സീറ്റില്‍ കുറഞ്ഞത് 50 എണ്ണത്തില്‍ മുസ്‌ലീം വോട്ടര്‍മാര്‍ 25 ശതമാനത്തിലേറെ വരും. പശ്ചിമ യു പിയില്‍ പ്രത്യേകിച്ചും. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും ഒപ്പം നിലകൊണ്ട മുസ്‌ലീം ജനവിഭാഗങ്ങളുടെ വോട്ടില്‍ കണ്ണുനട്ടാണ് കോണ്‍ഗ്രസും കേന്ദ്രമന്ത്രിസഭയും ഈ ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിന്നാക്ക മുസ്‌ലീം സംവരണത്തിനു തുനിയുന്നത്.
രാജ്യത്ത് സാമൂഹ്യ സാമ്പത്തിക നീതികള്‍ നിഷേധിക്കപ്പെട്ടവരും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായി പിന്‍തള്ളപ്പെട്ടവരുമായ ജനവിഭാഗങ്ങളെ പ്രീണിപ്പിച്ച് തിരഞ്ഞെടുപ്പു വിജയം ഉറപ്പുവരുത്തുകയാണ് കോണ്‍ഗ്രസിന്റെയും കേന്ദ്രമന്ത്രിസഭയുടെയും ലക്ഷ്യം. അതാവട്ടെ തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന്റെ ലംഘനവും ഭരണഘടനയുടെ അന്തസത്തയ്ക്കു വിരുദ്ധവുമാണ്. ഇത് ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കുന്ന നടപടിയാണ്.
janayugom editorial 060112

ReplyDelete