Sunday, January 22, 2012

ശാരദാമിത്ര-യുവജന മുന്നേറ്റത്തിന്റെ അമരക്കാരന്‍

വിദ്യാര്‍ഥികളല്ലാതെ പ്രത്യേകിച്ച് ആരാണ് ഇന്ത്യയില്‍ യുവാക്കള്‍ എന്ന് ഒരിക്കല്‍ ചോദിച്ചത് മറ്റാരുമല്ല സാക്ഷാല്‍ എസ് എ ഡാങ്കെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി യുവാക്കളെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടക്കുന്ന ഘട്ടത്തിലാ യിരുന്നു അത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനകീയ മുന്നേറ്റത്തില്‍ അത്യുജ്വലമായ പങ്കുവഹിച്ച എ ഐ എസ് എഫ് ഉള്ളപ്പോള്‍ യുവാക്കളുടേതായ പ്രത്യേകമായ ഒരു സംഘടന ആവശ്യമുണ്ടോ എന്ന് സ്വാതന്ത്ര്യത്തിന് ശേഷവും ഒരു വിഭാഗം സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളല്ലാത്ത യുവാക്കള്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഉണ്ടെന്നും അത് വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുമെ ന്നും അവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് ദേശീയ അടിസ്ഥാനത്തില്‍ ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് യുക്തിസഹ മായി വാദിക്കുകയും ഒടുവില്‍ 1959ല്‍ എ ഐ വൈ എഫിന്റെ രൂപീകരണത്തിലേയ്ക്ക് ഈ വാദമുഖങ്ങള്‍ കൊണ്ടെത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ചാലക ശക്തിയായിരുന്നു സഖാവ് ശാരദാ മിത്ര. മുദ്രാവാക്യത്തിന്റെ മുഴക്കത്തോടെ മാത്രമേ മിത്രയെ എന്നും ഓര്‍ക്കാനാകൂ.

1959ല്‍ ഏപ്രില്‍ 28-മുതല്‍ മെയ് മൂന്നുവരെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യുവജനസമ്മേളനത്തില്‍ വെച്ചാണ് എ ഐ വൈ എഫ് രൂപീകൃതമാകുന്നത്. ഇന്ത്യന്‍ യുവത്വത്തിന് മാത്രമായൊരു പ്രവര്‍ത്തന മേഖലയും കര്‍മ്മപഥവും രൂപീകരിക്കുന്നതിനാണ് അന്ന് ചരിത്രം സാക്ഷിയായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ യുവജന സംഘടനയായി എ ഐ വൈ എഫ് പിറവികൊണ്ടു. 1959 മുതല്‍ 65 വരെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് 69വരെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. മുമ്പ് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന അദ്ദേഹം പിന്നീട് ലോകജനാധിപത്യ യുവജന സംഘടനയുടെ (ഡബ്ലൂ എഫ് ഡി വൈ) സെക്രട്ടറിയായും വൈസ് പ്രസിഡന്റായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം എന്ന നിലയിലും പിന്നീട് ലോക മാര്‍കിസ്റ്റ് റിവ്യൂവിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നനിലയിലും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ സുസ്തര്‍ഹ്യമായിരുന്നു.

എ ഐ വൈ എഫിനെ അര്‍ഥവത്തായൊരു യുവജനപ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ സഖാവ് ശാരദാ മിത്രയ്ക്കുള്ള പങ്ക് അവിസ്മരണീയമാണ്. എ ഐ വൈ എഫിന് രാഷ്ട്രീയവും സംഘടനാപരവുമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും യുവജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരു തുന്ന പ്രസ്ഥാനമാക്കി അതിനെ മാറ്റുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസീമമാണ്. തൊഴി ലില്ലായ്മയ്‌ക്കെതിരെ ദേശീയാടിസ്ഥാനത്തിലുള്ള ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ ഡല്‍ഹിയില്‍ സംഘടപ്പിച്ചത് സഖാവ് ശാരദാ മിത്രയും അന്ന് വൈ എഫ് ജനറല്‍ സെക്രട്ടറിയായിരുന്ന സഖാവ് സി കെ ചന്ദ്രപ്പന്റെയും നേതൃത്വത്തിലായിരുന്നു. 1967ല്‍ നടന്ന കണ്‍വെന്‍ഷന്റെ ഉത്ഘാടകനായെത്തിയത് വി കെ കൃഷ്ണമേനോനാണെന്നതും ശ്രദ്ധേയമാണ്. ഈ കണ്‍വെന്‍ഷനാണ് തൊഴിലില്ലായ്മയ്‌ക്കെതിരെ യുള്ള യുവജനങ്ങളുടെ ദേശവ്യാപക പ്രക്ഷോഭത്തിനും വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കും പതിനെട്ടാം വയസില്‍ വോട്ടവകാശത്തിനും വേണ്ടിയുള്ള യുവജന മുന്നേറ്റത്തിന് നാന്ദിയായത്. തുടര്‍ന്ന് 1968ല്‍ രാജ്യമൊട്ടുക്കുമുള്ള ഗ്രാമങ്ങളും നഗരങ്ങളുമുള്‍പ്പെടെ എല്ലാ മുക്കിലും മൂലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ ശാലകളിലും ഇതിന്റെ സന്ദേശമെത്തിക്കാന്‍ യുവജന ജാഥകള്‍ സംഘടി പ്പിക്കപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന രണ്ടു ദിവസത്തെ കൂട്ട നിരാഹാര സമരത്തിനും പാര്‍ലമെന്റ് പിക്കറ്റിം ഗിനും ഒടുവിലാണ് രാജ്യത്തെ ഏറ്റവും വലിയ യുവജന മുന്നേറ്റത്തിന്റെ ആ ഘട്ടം അവസാനിച്ചത്.

തൊഴിലില്ലായ്മയ്‌ക്കെതിരെയും സാമ്രാജ്യത്വത്തിനെതിരെയും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെയും 1969ല്‍ രാജ്യത്തെ യുവജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് നടന്ന യുവജന മുന്നേറ്റത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്നു ശാരദാ മിത്ര.

യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന ആര്‍ക്കും ലോക യുവജനോത്സവം വിസ്മരിക്കാ നാകില്ല. എല്ലാ തലമുറയ്ക്കും കാലാതീതമായി ഇത് ആവേശകരമായ ഓര്‍മ്മയാണ്. 17-ാമത് ലോക യുവജനോത്സവം 2010ല്‍ സൗത്ത് ആഫ്രിക്കയിലാണ് നടന്നത്. ഒരു കാലത്ത് ലോകയുവജനോ ത്സവത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ലോകത്തിലെ ജനാധിപത്യ പുരോഗമന യുവതയുടെ ഏറ്റവും വലിയ കൂട്ടായ്മയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിലെ തന്നെ ഒരു പക്ഷവും മറ്റ് പിന്തിരിപ്പിന്‍ ശക്തികളും സി ഐ എ പോലുള്ള ചാര സംഘടനകളും ശക്തിയുക്തം പ്രവര്‍ത്തിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാ ണ് ബള്‍ഗേറിയയില്‍ ( സോഫിയ) നടന്ന ലോക യുവജനോത്സവത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന ദേശീയ യുവജനോത്സവം ഡല്‍ഹിയില്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് കലയും രാഷ്ട്രീയവും സമന്വയിച്ച് നിന്ന യുവജന സംഘത്തെ ബള്‍ഗേറിയയിലേയ്ക്ക് നയിച്ചതും ശാരദാ മിത്രയും സി കെ ചന്ദ്രപ്പനുമായിരുന്നു.

ശാരദാ മിത്രയുടെ കര്‍മ്മ പഥത്തില്‍ സഹയാത്രികരായിരുന്ന നിരവധി നേതാക്കളുടെ വാക്കുകളും ഓര്‍മ്മകളും വഴിയാണ് എ ഐ വൈ എഫിന്റെ പുതുതലമുറയിലെ പ്രവര്‍ത്തകര്‍ സഖാവിനെ അറിയു ന്നത്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളുടെ പ്രചാരകന്‍, സാര്‍വദേശീയവാദി, തന്റെ സഹപ്രവര്‍ക്കരുടെ ആശയ മണ്ഡലവും ജീവിത ശൈലിയുംവരെ രൂപപ്പെടുത്തുന്നതിന് ചാലക ശക്തിയായി വര്‍ത്തിച്ചയാള്‍, കറകളഞ്ഞ മനുഷ്യസ്‌നേഹി, കമ്മ്യൂണിസ്റ്റ് ജേര്‍ണലിസത്തിന്റെ വക്താവ് തുടങ്ങി ശാരദാ മിത്രയ്ക്കുള്ള വിശേഷണങ്ങള്‍ പലതാണ്. ശാരദാ മിത്രയുടെ കര്‍മ്മകാണ്ഡം എ ഐ വൈ എഫ് പ്രവര്‍ത്തകരില്‍ പ്രചോദനമായും ആവേശമായും ഇന്നും തങ്ങിനില്‍ക്കുന്നു.

ബംഗാളികളായ മാതാപിതാക്കള്‍ക്ക് ജനിച്ച ശാരദാ മിത്രയുടെ ബാല്യവും കൗമാരവും വാരണാസിയിലായിരുന്നു. കേവലം 59 വര്‍ഷം മാത്രം നീണ്ടുനിന്ന ജീവിത സപര്യക്കൊടുവില്‍ 1984 ജനുവരി 22നാണ് പ്രാഗില്‍ അദ്ദേഹം അന്തരിക്കുന്നത്. എ ഐ വൈ എഫ് ന്യൂഡല്‍ഹിയില്‍ ഇന്ന് അദ്ദേഹത്തെ അനുസ്മരിക്കും. കഴിഞ്ഞ വര്‍ഷം ദേശീയാടിസ്ഥാനത്തില്‍ ന്യൂഡല്‍ഹിയില്‍ പി കെ വി-ശാരദാ മിത്ര അനുസ്മരണ പ്രഭാഷണ പരമ്പരയ്ക്ക് യുവജന ഫെഡറേഷന്‍ തുടക്കമിട്ടു.
(പി സന്തോഷ് കുമാര്‍)

janayugom 220112

1 comment:

  1. വിദ്യാര്‍ഥികളല്ലാതെ പ്രത്യേകിച്ച് ആരാണ് ഇന്ത്യയില്‍ യുവാക്കള്‍ എന്ന് ഒരിക്കല്‍ ചോദിച്ചത് മറ്റാരുമല്ല സാക്ഷാല്‍ എസ് എ ഡാങ്കെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി യുവാക്കളെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടക്കുന്ന ഘട്ടത്തിലാ യിരുന്നു അത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനകീയ മുന്നേറ്റത്തില്‍ അത്യുജ്വലമായ പങ്കുവഹിച്ച എ ഐ എസ് എഫ് ഉള്ളപ്പോള്‍ യുവാക്കളുടേതായ പ്രത്യേകമായ ഒരു സംഘടന ആവശ്യമുണ്ടോ എന്ന് സ്വാതന്ത്ര്യത്തിന് ശേഷവും ഒരു വിഭാഗം സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളല്ലാത്ത യുവാക്കള്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഉണ്ടെന്നും അത് വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുമെ ന്നും അവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് ദേശീയ അടിസ്ഥാനത്തില്‍ ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് യുക്തിസഹ മായി വാദിക്കുകയും ഒടുവില്‍ 1959ല്‍ എ ഐ വൈ എഫിന്റെ രൂപീകരണത്തിലേയ്ക്ക് ഈ വാദമുഖങ്ങള്‍ കൊണ്ടെത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ചാലക ശക്തിയായിരുന്നു സഖാവ് ശാരദാ മിത്ര.

    ReplyDelete