Sunday, January 22, 2012

ജോര്‍ജ് പോത്തനെതിരായ കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ആദിവാസികളെ കഴുതകളെപ്പോലെ എന്ന് വിശേഷിപ്പിച്ചതിന് സോഷ്യലിസ്റ്റ് ജനത നേതാവും മുന്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തനെതിരെ പൊലീസ് ചാര്‍ജുചെയ്ത കേസ് തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പട്ടികജാതി-വര്‍ഗ പീഡനവിരുദ്ധ നിയമം അനുസരിച്ച് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് പോത്തന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ വിധി പറഞ്ഞത്. കേസ് അന്വേഷണം മൂന്നാഴ്ചയ്ക്കകം തീര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇക്കഴിഞ്ഞ ഒമ്പതിന് കോടതി ഉത്തരവിട്ടു. കല്‍പ്പറ്റ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ജോര്‍ജ് പോത്തന്‍ കൈയടക്കിവെച്ച വെള്ളാരംകുന്നിലെ ഭൂമിയില്‍ ആദിവാസികള്‍ കയറി കുടിയില്‍ കെട്ടിയിരുന്നു. ഇത് മിച്ചഭൂമിയാണെന്നായിരുന്നു ആദിവാസികളുടെ വാദം. ഇതിനെത്തുടര്‍ന്ന് ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കലക്ടര്‍ പോത്തനോട് ആവശ്യപ്പെട്ടു. കലക്ടര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ ആദിവാസികളെ കഴുതകളെപ്പോലെ എന്ന് വിശേഷിപ്പിച്ചു. ഇതിനെതിരെ ആദിവാസിക്ഷേമസമിതി കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കി. ആദിവാസികള്‍ക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമം അനുസരിച്ച് പൊലീസ് കേസെടുക്കുകയുംചെയ്തു. ഇതിനെതിരെയാണ് ജോര്‍ജ് പോത്തന്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 24ന് പൊലീസ് നടപടി കോടതി താല്‍കാലികമായി തടഞ്ഞിരുന്നു. പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്താല്‍ ജാമ്യം ലഭിക്കില്ല. ഇതനുസരിച്ച് അറസ്റ്റുചെയ്യില്ലെന്ന് പൊലീസ് കോടതിയില്‍ ഉറപ്പുനല്‍കിയരുന്നു. പിന്നീടാണ് പൊലീസ് നടപടി കോടതി താല്‍കാലികമായി സ്റ്റേചെയ്തത്. ഇത് മാര്‍ച്ച് 29ന് കോടതി രേഖപ്പെടുത്തിയിരുന്നു. ഹരജിയില്‍ തീര്‍പ്പാക്കിയ കോടതി അന്വേഷണം തുടരാമെന്ന് വിധിച്ചു. മാത്രമല്ല മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുകയുംവേണം. സംസ്ഥാന സര്‍ക്കാരായിരുന്നു പരാതിയിലെ ഒന്നാം എതിര്‍കക്ഷി. പോത്തനെതിരെ പരാതി നല്‍കിയവര്‍ക്കുവേണ്ടി ഇ സി ബിനീഷ്, പി കെ വര്‍ഗീസ് എന്നിവര്‍ ഹാജരായി.

deshabhimani 210211

1 comment:

  1. ആദിവാസികളെ കഴുതകളെപ്പോലെ എന്ന് വിശേഷിപ്പിച്ചതിന് സോഷ്യലിസ്റ്റ് ജനത നേതാവും മുന്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തനെതിരെ പൊലീസ് ചാര്‍ജുചെയ്ത കേസ് തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പട്ടികജാതി-വര്‍ഗ പീഡനവിരുദ്ധ നിയമം അനുസരിച്ച് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് പോത്തന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ വിധി പറഞ്ഞത്. കേസ് അന്വേഷണം മൂന്നാഴ്ചയ്ക്കകം തീര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇക്കഴിഞ്ഞ ഒമ്പതിന് കോടതി ഉത്തരവിട്ടു. കല്‍പ്പറ്റ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

    ReplyDelete