തലശേരി പെട്ടിപ്പാലം പ്രശ്നത്തില്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം കളിക്കുന്നത് അപകടകരമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജമാഅത്ത് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ജീര്‍ണതയാണ് ഇതിലൂടെ പുറത്താകുന്നത്. ചര്‍ച്ചയ്ക്കുപോലും തയ്യാറല്ലെന്ന ജനാധിപത്യവിരുദ്ധ നിലപാടാണ് ഈ പരിസ്ഥിതി മൗലികവാദികളുടേത്. പരിസ്ഥിതിയും മാലിന്യവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സിപിഐ എം എതിര്‍പക്ഷത്താണെന്നാണ് ഇവരുടെ ആരോപണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയുടെ കപട രാഷ്ട്രീയം തുറന്നുകാട്ടുന്നതിനാലാണ് സിപിഐ എമ്മിനെ പരിസ്ഥിതി വിരുദ്ധരെന്ന് മുദ്രകുത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് സിപിഐ എം മുന്തിയ പരിഗണന നല്‍കുന്നു. 2000 ഒക്ടോബറില്‍ പുതുക്കിയ പാര്‍ടി പരിപാടിയുടെ 18ാം ഖണ്ഡികയില്‍ പറയുന്നു:
"പരിസ്ഥിതി സംരക്ഷിക്കാനുള്ള സമഗ്രമായ നടപടി കൈക്കൊള്ളണം. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം മനസ്സില്‍വച്ച് വികസന പരിപാടി ആസൂത്രണം ചെയ്യും"-
ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അതേസമയം, പരിസ്ഥിതി മൗലിക വാദം മതമൗലിക വാദത്തെക്കാള്‍ അപകടകരമാണ്. ഇതു രണ്ടിന്റെയും വക്താക്കളായാണ് ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം ചെയ്തിട്ടുള്ളത്. ആവാസവ്യവസ്ഥ വിപുലീകരിക്കുമ്പോള്‍ പ്രകൃതി അതുപോലെ നിലനിര്‍ത്തണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പൊതുസമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് മാലിന്യം. മാലിന്യ സംസ്കരണത്തിന് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കൂട്ടായി ശ്രമിക്കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. തലശേരിയിലെ മാലിന്യ സംസ്കരണത്തിന് 2.5 കോടി രൂപ മുതല്‍ മുടക്കി പ്ലാന്റ് സ്ഥാപിക്കാന്‍ ശുചിത്വമിഷന്‍ തീരുമാനിച്ചിട്ടുണ്ട്. വികേന്ദ്രീകൃത മാലിന്യ പ്ലാന്റ് സ്ഥാപിച്ച് പെട്ടിപ്പാലത്ത് സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയാണ് ഫലപ്രദമായ മാര്‍ഗം. ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജമാഅത്തെ ഇസ്ലാമി മാലിന്യ വിരുദ്ധ സമരം കാര്യപരിപാടിയാക്കിയത്. ആളെ കിട്ടാതെ വന്നപ്പോഴാണ് സിപിഐ എമ്മിനെതിരെ അപവാദ പ്രചാരണവുമായി രംഗത്തുവരുന്നത്.
മാലിന്യപ്രശ്നം സിപിഐ എമ്മിന്റെ മാത്രം പ്രശ്നമല്ല. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും സമാന പ്രശ്നമുണ്ട്. സിപിഐ എം ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. ന്യൂമാഹി പഞ്ചായത്തിലെ ജനങ്ങള്‍ മാലിന്യം മൂലം അനുഭവിക്കുന്ന പ്രയാസം ന്യായമാണെന്ന നിലപാട് സ്വീകരിച്ച പാര്‍ടിയാണ് സിപിഐ എം. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടി വന്ന പി രാമകൃഷ്ണനെ തലശേരിയില്‍ വരുത്തി സിപിഐ എം വിരുദ്ധ പ്രചാരവേല നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണ്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യം ചേലോറയില്‍ തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഒരക്ഷരം പറയാത്ത വ്യക്തിയാണ് പി രാമകൃഷ്ണന്‍ .
"പര്‍ദ്ദയിട്ട മതമൗലികവാദ സ്ത്രീകളാണ് പെട്ടിപ്പാലം സമരത്തില്‍" എന്ന് സിപിഐ എം പറയുന്നുവെന്നാണ് ജമാഅത്ത് പത്രമായ "മാധ്യമ"ത്തിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രചരിപ്പിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനമല്ല, മാലിന്യത്തേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടേതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. തനി വര്‍ഗീയ പ്രചാരണമാണ് അവര്‍ നടത്തുന്നത്. തലശേരി പെട്ടിപ്പാലത്ത് നടത്തുന്ന സമരത്തിനെതിരെ സിപിഐ എം വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന നെറികെട്ട ആരോപണം വിദേശത്തുനിന്നടക്കമുള്ളവരില്‍ നിന്ന് ഫണ്ട് പിരിച്ചെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം അപവാദ പ്രചാരണങ്ങള്‍ കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ ഗൂഢ നീക്കങ്ങള്‍ തുറന്നുകാണിക്കുന്ന സിപിഐ എമ്മിനെ തടയാന്‍ കഴിയില്ലെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 100112
തലശേരി പെട്ടിപ്പാലം പ്രശ്നത്തില്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം കളിക്കുന്നത് അപകടകരമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജമാഅത്ത് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ജീര്‍ണതയാണ് ഇതിലൂടെ പുറത്താകുന്നത്. ചര്‍ച്ചയ്ക്കുപോലും തയ്യാറല്ലെന്ന ജനാധിപത്യവിരുദ്ധ നിലപാടാണ് ഈ പരിസ്ഥിതി മൗലികവാദികളുടേത്.
ReplyDelete