സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് വിദേശയാത്ര നടത്തിയ ഐ ജി ടോമിന് ജെ തച്ചങ്കരിക്കെതിരെ ഉടനെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതോടെ, തച്ചചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിന് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളെല്ലാം പൊളിഞ്ഞിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സസ്പെന്റ് ചെയ്തിരുന്ന തച്ചങ്കരിയെ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം തിരിച്ചെടുത്തത് കേസ് അനേഷിക്കുന്ന എന്‍ഐഎയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദേശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്താണ്. ഇക്കാര്യത്തില്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയ മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലന്ന് വി എസ് തൃശൂരില്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.
അനധികൃത വിദേശയാത്രയുടെ വിശദാംശങ്ങള്‍ കിട്ടിയപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തച്ചങ്കരിയെ സസ്പെന്റ് ചെയ്തത്.എന്‍ഐ എ പറഞ്ഞിട്ടാണ് ഇയാളെ തിരിച്ചെടുത്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് പച്ചക്കളമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍ഐയുടെ റിപ്പോര്‍ടിന്റെ സടിസ്ഥാനത്തിലാണ് തച്ചങ്കരിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി ആവശ്യപ്പെിട്ടിരിക്കുന്നത്. ഇതില്‍ നിന്നും എല്ലാ ചട്ടങ്ങളും മറികടന്ന് തന്നിഷ്ടപ്രകാരം ഒരു ഉദ്യോഗസ്ഥനെ ഉമ്മന്‍ചാണ്ടി തരിച്ചെടുത്തത് സത്യപ്രതിജ്ഞ ലംഘനമാണ്. വിദേശത്ത് പോയി അനഭിമതരായവരുമായി ഇടപെട്ട് ചാരപ്പണി നടത്തുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുയാണ് വേണ്ടതെന്നും വി എസ് പറഞ്ഞു.
തച്ചങ്കരിക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷ ചെന്നിത്തല
കല്‍പ്പറ്റ: തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കരുതുന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തച്ചങ്കരി സര്‍വീസ്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ചട്ടം ലംഘിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനുള്ള ശിക്ഷ കിട്ടണം. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തച്ചങ്കരിയുടെ കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ : മുല്ലപ്പള്ളി
കോഴിക്കോട്: ഐ ജി ടോമിന് ജെ തച്ചങ്കരിയുടെ വിവാദ വിദേശയാത്രയെ കുറിച്ച് എന്‍ഐഎ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും. മാര്‍ക്കറ്റ് ഫെഡ് എംഡിയായി തച്ചങ്കരിയെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരാണ് അതില്‍ കേന്ദ്രത്തിന് അഭിപ്രായമില്ല. നടപടികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
deshabhimani news

ReplyDelete