തസ്തിക വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം ഏര്‍പ്പെടുത്താനുമുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് മാതൃക കേന്ദ്ര നയം. കേന്ദ്രസര്‍വീസിലും റെയില്‍വേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നടത്താതെ തസ്തികകള്‍ ഇല്ലാതാക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയംതന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നടപ്പാക്കുന്നത്. റെയില്‍വേയില്‍മാത്രം 1,70,000 തസ്തികയിലാണ് നിയമനം നിരോധിച്ചത്. കേന്ദ്ര സിവില്‍സര്‍വീസ് രണ്ടു പതിറ്റാണ്ടിനിടെ 30 ലക്ഷമായി ചുരുങ്ങി. ഒമ്പതു ലക്ഷത്തോളം തസ്തിക ഇല്ലാതാവുകയോ ഒഴിഞ്ഞുകിടക്കുകയോ ചെയ്യുന്നു. ഗ്രൂപ്പ് ഡി തസ്തികകളാണ് ഏറെയും. സേവനമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയത്. സ്റ്റാറ്റ്യൂട്ടറി സംവിധാനം അവസാനിപ്പിച്ച് കരാര്‍ നിയമനവും ദിവസക്കൂലി നിയമനവും വ്യാപകമാക്കുകയാണ് കേന്ദ്രം.
ഇതേ നയമാണ് കേരളത്തിലും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2003ല്‍ ആന്റണി സര്‍ക്കാര്‍ തസ്തിക വെട്ടിച്ചുരുക്കിയപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന ആരോഗ്യവകുപ്പില്‍ 553 ജീവനക്കാരാണ് ഇല്ലാതായത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരാണ് ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച് ഈ മേഖലയിലെ പ്രതിസന്ധി പരിഹരിച്ചത്. ഫിഷറീസില്‍ 202, പൊതുവിദ്യാഭ്യാസവകുപ്പില്‍ 156, ജലവിഭവ വകുപ്പില്‍ 363, ജലഗതാഗതത്തില്‍ 160, വ്യവസായത്തില്‍ 262, പഞ്ചായത്തില്‍ 75, രജിസ്ട്രേഷനില്‍ 326, സര്‍വേയും ലാന്‍ഡ് റെക്കോര്‍ഡില്‍ 652 എന്നിങ്ങനെ ജനങ്ങള്‍ക്ക് നേരിട്ട് സേവനം ലഭിക്കേണ്ട വകുപ്പുകളിലെല്ലാം വന്‍തോതില്‍ തസ്തിക ഇല്ലാതാക്കി. ഈ വകുപ്പുകളുടെയെല്ലാം പ്രവര്‍ത്തനം ഇതുമൂലം താറുമാറായിരിക്കയാണ്.
deshabhimani 130112
തസ്തിക വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം ഏര്‍പ്പെടുത്താനുമുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് മാതൃക കേന്ദ്ര നയം. കേന്ദ്രസര്‍വീസിലും റെയില്‍വേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നടത്താതെ തസ്തികകള്‍ ഇല്ലാതാക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയംതന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നടപ്പാക്കുന്നത്.
ReplyDelete