ഹൈദരാബാദ്: ചില്ലറവ്യാപാരരംഗം വിദേശികള്‍ക്ക് തീറെഴുതുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപലപനീയമാണ്. പിന്‍വാതിലിലൂടെ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവ്യാപാരരംഗത്തും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരാനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നത്- കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷപാര്‍ടികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പനയില്‍ നേരിട്ടുള്ള വിദേശനിക്ഷേപംഅനുവദിക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രം തല്ക്കാലം പിന്തിരിഞ്ഞത്. യുപിഎ സര്‍ക്കാരിന്റെ തീരുമാനം ദശലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ഉപജീവനം മുട്ടിക്കുന്നതായിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ല. സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി മറ്റു പാര്‍ടികള്‍ രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കാരാട്ട് പറഞ്ഞു.
രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം കുട്ടികളില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്തിന് അപമാനമെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇതു തടയാന്‍ എന്താണ് ചെയ്യുന്നത്? കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കണമെന്ന് രക്ഷിതാക്കള്‍ക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ല, അവര്‍ക്ക് അതിനു സാധിക്കാത്തതാണ് പ്രശ്നം. വിലക്കയറ്റം കാരണം ജനങ്ങള്‍ക്ക് മതിയായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയുന്നില്ല. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് എല്ലാവര്ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. വിദേശമന്ത്രി എസ് എം കൃഷ്ണയുടെ ഇസ്രയേല്‍ സന്ദര്‍ശനം അറബ് രാജ്യങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ഇസ്രയേല്‍ ഇറാനെതിരെ ആക്രമണഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രി അങ്ങോട്ടുപോകരുതായിരുന്നു- കാരാട്ട് വ്യക്തമാക്കി.
deshabhimani 120112
ചില്ലറവ്യാപാരരംഗം വിദേശികള്‍ക്ക് തീറെഴുതുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപലപനീയമാണ്. പിന്‍വാതിലിലൂടെ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവ്യാപാരരംഗത്തും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരാനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നത്- കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete