പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വന്‍ക്രമക്കേട് എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആസൂത്രിത ശ്രമം. സഞ്ജയ് ഗാര്‍ഗ് ചെയര്‍മാനായ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് എല്‍ഡിഎഫ് ഭരണത്തില്‍ എംബിബിഎസ്- പിജി പ്രവേശനങ്ങളില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങളും സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. എം വി രാഘവന് ചെയര്‍മാനായിരിക്കെ പ്രവേശനത്തില്‍ നടന്ന വന്‍ ക്രമക്കേടുകളും ഫീസിനത്തിലെ അഴിമതിയുമാണ് എല്‍ഡിഎഫ് ഭരണസമിതിയുടേതായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. സാമൂഹ്യനീതിയും വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭരണസമിതിയെ താറടിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍ . മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം വി രാഘവന് വ്യക്തമാക്കിയതോടെ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയ ക്രമക്കേടും അഴിമതിയും നടന്നത് 2006-07ല്‍ എം വി രാഘവന് ചെയര്‍മാനായ ഭരണസമിതിയുടെ കാലത്താണ്. അന്ന് എംബിബിഎസ് പ്രവേശനത്തില്‍ 35 മാനേജ്മെന്റ് സീറ്റുകളില്‍ 15 എണ്ണം സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രിവിലേജ് സീറ്റാക്കി. ഇതില്‍ 11 സീറ്റില്‍ പ്രവേശനം നടത്തിയത് പ്രവേശന പരീക്ഷാ കമീഷണറുടെ റാങ്ക് ലിസ്റ്റില്ലുള്പ്പെട്ടവരെയല്ല. മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം ലഭിച്ചവരില്‍നിന്ന് അഞ്ചുലക്ഷം രൂപ വീതം ആശുപത്രി കോംപ്ലക്സിന്റെ ഓഹരിയായി വാങ്ങി. പ്രിവിലേജ് ക്വാട്ടയില്‍ പ്രവേശനം നേടിയവരില്‍നിന്ന് പത്തു ലക്ഷം രൂപയാണ് ഈടാക്കിയത്. ക്രമവിരുദ്ധമായാണ് പ്രവേശനത്തിന് പണം പിരിച്ചത്. എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവരില്‍നിന്ന് ഫീസിന് പുറമെ 22.6 ലക്ഷം രൂപ ക്രമവിരുദ്ധമായി വാങ്ങിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.2006 ലെ മാനേജ്മെന്റ്- പ്രിവിലേജ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരുടെ സര്‍ക്കാര്‍ എന്‍ട്രന്‍സ് പരീക്ഷാറാങ്കുകളിലെ വ്യത്യാസം വന്‍ ക്രമക്കേടിന്റെ തെളിവാണ്.
1995ല്‍ എംബിബിഎസ് പ്രവേശനം ആരംഭിച്ചതുമുതല്‍ 2007 വരെ പരിയാരത്ത് സാമൂഹ്യ നീതിയോ മെറിറ്റോ പരിഗണിച്ചിരുന്നില്ല. 2007 സെപ്തംബര്‍ 23നാണ് സഹകരണ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നത്. 2008 മുതല്‍ എംബിബിഎസ്, ബിഡിഎസ്, നേഴ്സിങ്, ബിഫാം, പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് 15 ശതമാനം എന്‍ആര്‍ഐ ക്വാട്ട ഒഴികെ മറ്റെല്ലാ സീറ്റുകളിലും മെറിറ്റിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ പ്രവേശനവും ഫീസ് ഘടനയുമാണ് ഏര്‍പ്പെടുത്തിയത്. 2006 ലാണ് 10 പി ജി കോഴ്സുകളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. 2006 ലും 2007 ലും മുഴുവന്‍ സീറ്റിലും നേരിട്ടായിരുന്നുപ്രവേശനം. സര്‍ക്കാര്‍ ക്വാട്ടയില്‍നിന്ന് 50 ശതമാനം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ ലംഘിച്ചു. ഈ വര്‍ഷം സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച പ്രകാരമാണ് പിജി പ്രവേശനം നടന്നത്. അഞ്ചുവര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനവും സാമ്പത്തിക ഇടപാടുകളുമാണ് സഞ്ജയ് ഗാര്ഗ്ഭകമ്മിറ്റി അന്വേഷിച്ചത്. മെഡിക്കല്‍ കോളേജിന്റെ തുടക്കം മുതലുള്ള ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല.
deshabhimani 070112

ReplyDelete