Friday, January 13, 2012
സിപിഐ എം സംസ്ഥാന സമ്മേളന വെബ്സൈറ്റില്‍ ഓപ്പണ്‍ഫോറം ആരംഭിച്ചു
സമകാലീനപ്രശ്നങ്ങളില്‍ പൊതുജനാഭിപ്രായം ആരായുന്നതിലേക്കായി സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ വെബ്സൈറ്റ് (www.cpmkeralaconference.org) ഓപ്പണ്‍ഫോറം തുടങ്ങി. മാലിന്യസംസ്കരണം കേരളത്തിന് പ്രതിസന്ധിയാകുന്നു. എങ്ങനെ പരിഹരിക്കാം? (Waste management- Crisis in Kerala. How to Solve?) എന്ന വിഷയമാണ് പൊതുജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിലേക്കായി ആദ്യമായി ഉള്‍പ്പെടുത്തിയത്. ഇ-വേസ്റ്റിനോടൊപ്പം ക്രമാതീതമായി വര്‍ധിക്കുന്ന മറ്റ് മാലിന്യങ്ങളും അവ യഥാസമയം സംസ്കരിക്കാന്‍ കഴിയാത്തതും കേരളത്തിന് വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് ജനകീയ ഇടപെടലിന്റെ ഭാഗമായി ഓപ്പണ്‍ഫോറത്തില്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്ന പൊതുജനാഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് മറ്റ് സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ അവതരിപ്പിക്കാം.
വെബ്സൈറ്റില്‍ പൊതുജനാഭിപ്രായ വോട്ട് രേഖപ്പെടുത്തുന്നതിലേക്കായി മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാട് ശരിയോ തെറ്റോ എന്ന വിഷയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈറ്റില്‍ ഉള്‍ക്കൊള്ളിക്കാനായി പാര്‍ടി ചരിത്രമുഹൂര്‍ത്തങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ , വീഡിയോചിത്രങ്ങള്‍ എന്നിവ cpimdctvm@gmail.comഎന്ന വിലാസത്തില്‍ അയക്കണമെന്ന് സ്വാഗതസംഘം ചെയര്മാന് എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും അഭ്യര്‍ഥിച്ചു.
വിളംബര ഘോഷയാത്ര 30ന്
തിരു: ഫെബ്രുവരി 7 മുതല്‍ 10 വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം 30ന് നാടെങ്ങും വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് പതാകദിനം ആചരിക്കുന്നതിന്റെ മുന്നോടിയായാണ് വിളംബര ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് തലസ്ഥാനജില്ലയില്‍ മൂന്ന് ലക്ഷം വീടുകള്‍ക്ക് മുന്നില്‍ പതാക ഉയര്‍ത്തും. ലോക്കല്‍ -ഏരിയാ കേന്ദ്രങ്ങളിലെ സംഘാടക സമിതികള്‍ക്ക് പുറമെ ബ്രാഞ്ച്തലത്തില്‍ 2040 സംഘാടക സമിതി ഓഫീസുകളും സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ഓര്മ പുതുക്കുന്ന 60 സ്ക്വയറുകള്‍ നഗരത്തില്‍മാത്രം ഉയരും. അഞ്ഞൂറിലേറെ കമാനങ്ങളും സ്ഥാപിക്കും. ഇരുപതിന് പ്രധാന കേന്ദ്രങ്ങളില്‍ കവികള്‍ പങ്കെടുക്കുന്ന കാവ്യവിളംബരം സംഘടിപ്പിക്കും. അന്നുതന്നെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സാംസ്കാരിക സംഘവും പര്യടനം നടത്തും. നാടകം, ഗാനമേള, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കും. 22ന് റെഡ് വളന്റിയര്‍മാരുടെ റോഡ് ഷോയുണ്ടാകും.
സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഏരിയാ തലത്തിലുള്ള കായിക മത്സരങ്ങള്‍ 22ന് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി ഒന്നു മുതല്‍ മൂന്നുവരെ കിഴക്കേകോട്ട നായനാര്‍ പാര്‍ക്കില്‍ സര്‍വ്വകലാശാലാ പ്രതിഭകളുടെ കലാവിരുന്ന്. ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്ര-രാഷ്ട്രീയ പ്രദര്‍ശനം 30ന് ആരംഭിക്കും. 12 ദിവസം പ്രദര്‍ശനം നീളും. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ പുത്തരിക്കണ്ടം മൈതാനം, ഗാന്ധിപാര്‍ക്ക്, വിജെടി ഹാള്‍ , ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളില്‍ വിവിധ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കലാപരിപാടികള്‍ക്ക് പുറമെ പ്രതിഭാവന്ദനം, ചരിത്രസമ്മേളനം, സെമിനാറുകള്‍ , ശതാബ്ദി ആദരം, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും അനുബന്ധമായി സംഘടിപ്പിക്കും. കേരളീയ വേഷത്തിലുള്ള ഒരുലക്ഷം വനിതകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം പേര് അണിനിരക്കുന്ന മഹാപ്രകടനത്തോടെ ഫെബ്രുവരി 10നാണ് സമ്മേളനം സമാപിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് എം വിജയകുമാര്‍ , ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന് , ഭാരവാഹികളായ ആനാവൂര്‍ നാഗപ്പന് , കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, സി ജയന്‍ബാബു, സി അജയകുമാര്‍ , ചെറ്റച്ചല്‍ സഹദേവന് എന്നിവര്‍ പങ്കെടുത്തു.
deshabhimani 130112
Labels:
പാര്‍ട്ടി കോണ്‍ഗ്രസ്,
വാർത്ത
Subscribe to:
Post Comments (Atom)

ReplyDelete