നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ദേശ്പ്രേം ദിനം ആയി പ്രഖ്യാപിക്കണമെന്ന് പശ്ചിമബംഗാള്‍ ഇടതുമുന്നണി യോഗം ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാര്‍ഉന്നയിച്ച ഈ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ചെയര്‍മാന്‍ ബിമന്‍ ബസു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി ജനുവരി 23 ദേശ്പ്രേം ദിനമായി ആചരിക്കും. വിഖ്യാതകവി ഖാസി നസ്റുള്‍ ഇസ്ലാമിന് ഇന്ദിരാഭവന്റെ പേരു മാറ്റിയല്ല സ്മാരകം ഉയര്‍ത്തേണ്ടത്. കൊല്‍ക്കത്ത നഗരത്തില്‍ അദ്ദേഹത്തിന് മറ്റ് സ്മാരകങ്ങളുണ്ട്. നസ്റുള്‍ മഞ്ച് കൊല്‍ക്കത്തയിലുണ്ട്. മ്യൂസിയവും ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതിന് ഇന്ദിരാഭവന്റെ പേരു മാറ്റേണ്ടതില്ല. ഇന്ദിരാഭവന്‍ സംബന്ധിച്ച വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.
പശ്ചിമബംഗാളില്‍ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. 20 ലക്ഷം ടണ്‍ നെല്ല് സംഭരിക്കുമെന്ന് അവകാശപ്പെട്ട സര്‍ക്കാര്‍ രണ്ട് ലക്ഷം ടണ്‍ മാത്രമാണ് സംഭരിച്ചത്. നെല്ലിന് വില കിട്ടാത്തതിനാല്‍ കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാനാകുന്നില്ല. ആറ് മാസത്തിനുള്ളില്‍ 12 കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കയറി അധ്യാപകരെ അടിച്ചുവീഴ്ത്തുന്നു. റായ്ഗഞ്ച് യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലിനെയും ജാദവ്പുര്‍ വിദ്യാപീഠത്തിലെ അധ്യാപകരെയും ആക്രമിച്ചു. ഇതില്‍ പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണം. കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള വഴക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ബിമന്‍ ബസു പ്രതികരിച്ചു.
deshabhimani 070112
No comments:
Post a Comment