Saturday, January 7, 2012

മാലിന്യസംസ്‌കരണത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല: ഹൈക്കോടതി

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ ്യൂനടപടിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതിയില്‍ ഹൈക്കോടതിയിലെ നടപടികളുടെ പൂര്‍ണ വിവരം നല്‍കാതെയും തുടര്‍ ഉത്തരവുകള്‍ മറച്ചുവെച്ചും അനുകൂല വിധി നേടിയെടുത്ത സാഹചര്യം വ്യക്തമാക്കി പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ജസ്റ്റീസുമാരായ സിഎന്‍ രാമചന്ദ്രന്‍ നായര്‍,കെ.വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ ജൂലൈ 18ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മാലിന്യസംസ്‌കരണത്തിന് സ്ഥലം കണ്ടെത്തുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുമ്പ് അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയിരുന്നോ എന്നത് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി അഡ്വക്കറ്റ് കമ്മീഷനെ്യൂനിയമിച്ച നടപടി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വ്യവഹാര ്യൂനയം കോടതിയില്‍ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവില്‍ സ്റ്റേ അനുവദിച്ച സാഹചര്യത്തില്‍ പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും എന്നാല്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും വൈരുദ്ധ്യ നിലപാടുകള്‍ എടുക്കുന്ന സര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തുന്നതായും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ടാങ്കര്‍ ലോറിയില്‍ മാലിന്യങ്ങള്‍ റോഡരികിലേക്ക് തള്ളുന്നതിനായി കൊണ്ടു പേകുന്നത് ഹൈക്കോടതി ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി പരിഗണിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. കക്കൂസ് മാലിന്യങ്ങള്‍ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിന് സര്‍ക്കാരോ ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റിയോ സ്ഥലം ്യൂനല്‍കേണ്ടതാണ്. എന്നാല്‍ പുഴ, കായല്‍,ഒഴിഞ്ഞ പറമ്പ് എന്നിവിടങ്ങളിലേക്കാണ് പലപ്പോഴും ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നതെന്നും ഇത് മലിനീകരിണത്തിന് കാരണമാകുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ട വിഷയം കോടതി പൊതുതാല്‍പര്യമായി പരിഗണിക്കുകയായിരുന്നു. എന്നാല്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല. കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പലപ്പോഴും മാധ്യമങ്ങളില്‍ പരസ്യം കാണുന്നുവെങ്കിലും ഇത് എവിടേയ്ക്ക് കൊണ്ടു പോകുന്നു എന്ന് വ്യക്തമല്ല-കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പാലിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലും മലിനീകരണം വര്‍ധിക്കുകയാണ്. ഇതേ തുടര്‍ന്ന് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വീടുകളിലും നിന്ന് മാലിന്യങ്ങള്‍ നദികളിലേക്ക് ഉള്‍പ്പെടെ തള്ളുകയാണ് ചെയ്യുന്നതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവ് നല്‍കിയിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി കമ്മറ്റിയെ നിയോഗിക്കാനും ചീഫ് സെക്രട്ടറിക്ക് ്യൂനിര്‍ദേശം നല്‍കിയിരുന്നു.  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു പ്ലാന്റ് എങ്കിലും സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ നടപടിക്ക് സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് പരിസ്ഥിതി സെക്രട്ടറി നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 18ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പദ്ധതി നടത്തിപ്പിന് ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഏജി അറിയിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഓഗസ്റ്റ് 22ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അഭിഭാഷക കമ്മീഷണറെ നിയമിക്കുന്നതിനും ബ്രഹ്മപുരത്തെ 100 ഏക്കറില്‍ 40 സെന്റ് സ്ഥലം പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നല്‍കാനും കോടതി ഉത്തരവ് നല്‍കി. സംസ്ഥാനത്ത് മുഴുവന്‍ പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യത പരിശോധിക്കുന്നതിനായാണ് കോടതി നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ 31ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇതിന് അനുകൂല തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പൈലറ്റ് പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തിയെന്നും അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമായി മാലിന്യം സംസ്‌കരിക്കുന്നതിന് അനുമതി നല്‍കി കോടതി ഉത്തരവ് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഓഗസ്റ്റ് 22ലെ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു എന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി കോടതി വാക്കാല്‍ രേഖപ്പെടുത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്.

janayugom 070112

1 comment:

  1. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ ്യൂനടപടിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീംകോടതിയില്‍ ഹൈക്കോടതിയിലെ നടപടികളുടെ പൂര്‍ണ വിവരം നല്‍കാതെയും തുടര്‍ ഉത്തരവുകള്‍ മറച്ചുവെച്ചും അനുകൂല വിധി നേടിയെടുത്ത സാഹചര്യം വ്യക്തമാക്കി പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ജസ്റ്റീസുമാരായ സിഎന്‍ രാമചന്ദ്രന്‍ നായര്‍,കെ.വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

    ReplyDelete