കള്ളക്കേസുകള്‍ കൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസിനുപിന്നില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഡാലോചനയാണ്. അഴിമതിക്കാര്‍ക്കും പെണ്വാണിഭക്കാര്ക്കുമെതിരായുള്ള പോരാട്ടത്തില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ആസിഫലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഓഫീസില്‍ നേരിട്ടു കണ്ട് ഗൂഡാലോചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിസൂക്ഷിപ്പുകാരായ മലയാളമനോരമപത്രം തനിക്കെതിരെ തുടര്‍ച്ചയായി പരമ്പര കൊടുത്തുകൊണ്ടിരിക്കുകയാണ്. തനിക്കെതിരെ വിജിലന്‍സ് കേസുണ്ടാവുമെന്നവര് കഴിഞ്ഞ ദിവസം മുന്‍കൂര്‍ വാര്‍ത്തകൊടുത്തു. വിമുക്തഭടന് ഭൂമി കൊടുത്തതില്‍ തെറ്റില്ല. കേസ് നിയമപരമായും രാഷ്ട്രീയപരമായതും നേരിടും.
കോഴകൊടുത്ത് പെണ്‍വാണിഭത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുഞ്ഞാലിക്കുട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാണിത്. അന്വേഷണസംഘത്തെ കൊണ്ട് ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്നമട്ടിലാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഐസ്ക്രീംകേസില്‍ ഈമാസം 30 ന് ഹൈക്കോടതി വിധിയുണ്ടാകുമെന്നതിനാല് അതിനു മുന്‍പ് തനിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ഏഴുപതിറ്റാണ്ടു പ്രവര്‍ത്തനപാരമ്പര്യമുള്ള തന്നെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍നിന്നും പിന്തിരിപ്പിക്കാനാവില്ല. ഉമ്മാക്കികാട്ടി പേടിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. രണ്ടുപതിറ്റാണ്ടായി പാമോലിന്‍ കേസില്‍ നടത്തുന്ന പോരാട്ടങ്ങളുടെ പ്രതികാരമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുല്‍സിതശ്രമമാണ് കള്ളക്കേസ്. കുറ്റപത്രം കിട്ടിയ മന്ത്രിമാരുമായി ഭരിക്കുന്ന തങ്കച്ചന്റെയും തിരുവഞ്ചൂരിന്റെയും ധാര്‍മ്മികതയല്ല തന്റേതെന്നും വി എസ് പറഞ്ഞു.
deshabhimani news

കള്ളക്കേസുകള്‍ കൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസിനുപിന്നില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഡാലോചനയാണ്. അഴിമതിക്കാര്‍ക്കും പെണ്വാണിഭക്കാര്ക്കുമെതിരായുള്ള പോരാട്ടത്തില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ആസിഫലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഓഫീസില്‍ നേരിട്ടു കണ്ട് ഗൂഡാലോചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിസൂക്ഷിപ്പുകാരായ മലയാളമനോരമപത്രം തനിക്കെതിരെ തുടര്‍ച്ചയായി പരമ്പര കൊടുത്തുകൊണ്ടിരിക്കുകയാണ്. തനിക്കെതിരെ വിജിലന്‍സ് കേസുണ്ടാവുമെന്നവര് കഴിഞ്ഞ ദിവസം മുന്‍കൂര്‍ വാര്‍ത്തകൊടുത്തു. വിമുക്തഭടന് ഭൂമി കൊടുത്തതില്‍ തെറ്റില്ല. കേസ് നിയമപരമായും രാഷ്ട്രീയപരമായതും നേരിടും.
ReplyDeleteവിമുക്തഭടന് ഭൂമി കൊടുത്തതില്‍ തെറ്റില്ല.
ReplyDeletehow many retired jawans got this deal?
I know this is not much a big deal infront of multicrore scams.. this shows that all leaders are same.. when they get power, they use it for their gain.. not for the poor. :)
ബിഗ് ഡീല്‍ അല്ല സ്മാള്‍ ഡീല്‍ പോലുമല്ലെന്ന് യു.ഡി.എഫുകാര്ക്കായിരിക്കും നന്നായി അറിയുന്നത്. ഈ കേസിന്റെ ചരിത്രം മറ്റൊരു പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. വായിക്കുക, തീരുമാനത്തിലെത്തുക.
ReplyDelete