ജാതിമതശക്തികള്‍ പാഠ്യപദ്ധതി നിശ്ചയിക്കുന്ന ഗതികേടിലേക്ക് കേരള വിദ്യാഭ്യാസരംഗത്തെ യുഡിഎഫ് എത്തിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ എകെജിസിടി സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിക്കുലം കമ്മിറ്റിയില്‍ ലീഗുകാരെ കുത്തിനിറച്ച് അതിന്റെ നിലവാരം താഴ്ത്തി. ഓര്‍ഡിനന്‍സ്രാജിലൂടെ സര്‍വകലാശാല ഭരണത്തില്‍ എന്തും കാണിക്കാമെന്ന അഹങ്കാരത്തിലാണ് ലീഗ്. വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും ജനാധിപത്യവും അട്ടിമറിച്ച് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. മുഖ്യമന്ത്രിമുതല്‍ എല്ലാ മന്ത്രിമാരും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് കേരളത്തിലേത്. സ്വകാര്യ സ്കൂളുകള്‍ക്ക് തോന്നുംപടി അനുവാദം നല്‍കുകയാണ്. സര്‍വകലാശാലകളിലെ ജനാധിപത്യ ഭരണസംവിധാനത്തെ അപ്പാടെ അട്ടിമറിച്ചു. എല്ലായിടത്തും മതിയായ യോഗ്യതപോലുമില്ലാത്ത ലീഗുകാരെ കുത്തിനിറയ്ക്കലാണ് ലക്ഷ്യം. സര്‍വകലാശാലകളുടെ നിലവാരം തകര്‍ക്കുന്ന നടപടിയാണിത്. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിക്കാനുംനീക്കമുണ്ട്.
വിദ്യാഭ്യാസക്കച്ചവടം നടത്തുന്നവരാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചു പറയുന്നത്. എല്ലാത്തരം ന്യൂനപക്ഷ അവകാശങ്ങളെയും മാനിക്കുന്നതായിരുന്നു എല്‍ഡിഎഫ് നയങ്ങള്‍ . എന്നാല്‍ , വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്താനായി കൊണ്ടുവന്ന നിയന്ത്രണങ്ങളൊന്നും ബാധകമല്ലെന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് ധാര്‍ഷ്ട്യമാണ്. സാമൂഹ്യനീതി നടപ്പാക്കാനുള്ള കേന്ദ്രനിയമം കൊണ്ടുവരാത്തത് ഇത്തരക്കാരെ സഹായിക്കാനാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളെ നിലനിര്‍ത്തേണ്ടത് രാഷ്ട്രീയ-സാമൂഹ്യമേഖലയുടെ വികാസത്തിന് അനിവാര്യമാണ്. അധ്യാപകരുള്‍പ്പെടെയുള്ളവരെ ആഭിജാതരാക്കി തൊഴിലാളിവര്‍ഗരാഷ്ട്രീയത്തില്‍നിന്ന് അന്യവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ പ്രത്യയശാസ്ത്രപരമായി നേരിടണം. സമൂഹത്തിലെ താഴ്ന്ന എല്ലാ വിഭാഗങ്ങളുടെയും ഐക്യപ്പെടല്‍ അനിവാര്യമാണെന്നും വി എസ് പറഞ്ഞു. പ്രൊഫ.എസ് സുദര്‍ശനന്‍പിള്ള അധ്യക്ഷനായി.
deshabhimani 250212
ജാതിമതശക്തികള്‍ പാഠ്യപദ്ധതി നിശ്ചയിക്കുന്ന ഗതികേടിലേക്ക് കേരള വിദ്യാഭ്യാസരംഗത്തെ യുഡിഎഫ് എത്തിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ എകെജിസിടി സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete