Monday, February 27, 2012

യെദ്യൂരപ്പയ്ക്ക് കോണ്‍ഗ്രസിലേക്ക് ക്ഷണം

ഖനിയെ സ്പെക്ട്രം വിളിക്കുന്നു...:))

നേതൃസ്ഥാനത്തിന്റെ പേരില്‍ ബിജെപിയുമായി പരസ്യമായി ഇടഞ്ഞുനില്‍ക്കുന്ന കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കോണ്‍ഗ്രസിലേക്ക് ക്ഷണം. യെദ്യൂരപ്പയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ , അദ്ദേഹം നല്‍കുന്ന വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടിയെന്നും കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹുബ്ബള്ളിയില്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

സ്വന്തം പാര്‍ടിക്കാരുടെ നിരന്തര അവഗണനയില്‍ യെദ്യൂരപ്പ ഖിന്നനാണെന്ന് അറിയാം. കോണ്‍ഗ്രസില്‍ ചേരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ സ്വാഗതംചെയ്യുന്നു. എന്നാല്‍ , അംഗത്വത്തിനായി അദ്ദേഹം സമര്‍പ്പിക്കുന്ന രേഖകള്‍ സൂക്ഷ്മമായി വിലയിരുത്തിയശേഷമേ അദ്ദേഹത്തിന്റെ പ്രവേശനം സാധ്യമാകുകയുള്ളൂവെന്നും ഖാര്‍ഗെ വ്യക്തമാക്കി.

ശതകോടികളുടെ അഴിമതിക്കേസുകളില്‍ നിയമനടപടി നേരിടുന്ന യെദ്യൂരപ്പയെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ചില വന്‍കിട ബിസിനസ് ലോബികളുടെയും ഇടനിലക്കാരുടെയും സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെട്ട് ബി എസ് യെദ്യൂരപ്പ നല്‍കിയ അന്ത്യശാസനം തിങ്കളാഴ്ച അവസാനിക്കും. തിങ്കളാഴ്ചത്തെ ജന്മദിനാഘോഷങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച യെദ്യൂരപ്പ കേന്ദ്രനേതാക്കളെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകും. ഉറ്റ അനുയായികളുടെ യോഗം ചേര്‍ന്നശേഷം ഈ തീരുമാനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ 70-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അനുയായികള്‍ തിങ്കളാഴ്ച ബംഗളൂരുവില്‍ ശക്തിപ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്.

deshabhimani 270212

1 comment:

  1. ഖനിയെ സ്പെക്ട്രം വിളിക്കുന്നു...:))

    ReplyDelete