അവരുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചു. കൃഷി മുഴുവന്‍ തകര്‍ത്തു. കുട്ടികളുടെ പുസ്തകങ്ങള്‍ കത്തിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍ . എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇവരില്‍ കുറെ ആളുകള്‍ക്ക് ചിന്നക്കനാലില്‍ ഭൂമി നല്‍കിയതാണ്. എന്നാല്‍ അവിടെ ആനയിറങ്ങുക പതിവായി. രണ്ടുപേര്‍ മരിച്ചു. തുടര്‍ന്ന് ആ കുടുംബങ്ങളെ പെരിഞ്ചാംകുടിയില്‍ കുടിയിരുത്തി. അന്ന് വൈദ്യുതപദ്ധതിക്ക് നീക്കിവച്ച സ്ഥലം പിന്നീട് റവന്യുവകുപ്പിന് കൈമാറി. അവിടെ ലോകബാങ്കിന്റെ സഹായത്തോടെ തേക്ക്വച്ചുപിടിപ്പിച്ചു. ഇവിടെ അധികൃതമായിത്തന്നെയാണ് ഇവരെ താമസിപ്പിച്ചത്. കുറേകഴിഞ്ഞ് യുഡിഎഫുകാര്‍ മറ്റു കുറെ ആദിവാസികളെക്കൂടി ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. നാലുവര്‍ഷമായി ഈ കുടുംബങ്ങള്‍ അവിടെ താമസിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവരെ സംരക്ഷിച്ചുവരികയാണ് ചെയ്തതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
deshabhimani 260212
ഇടുക്കി ജില്ലയില്‍ 63 ആദിവാസികുടുംബങ്ങളെ ക്രൂരമായി കുടിയിറക്കി ജയിലിലടച്ച നടപടി ഉടനെ തിരുത്തണമെന്ന് എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മൃഗീയമായ ഈ നടപടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ 19 സ്ത്രീകളെ ദേവികുളം ജയിലില്‍ അടച്ചിരിക്കുകയാണ്. ശേഷിച്ചവരെ വിയ്യൂര്‍ ജയിലിലും. ഇവരെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച് കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete