നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന പാരഡി നാടകമിറക്കി ചരിത്രവിരുദ്ധവും രാഷ്ട്രീയാഭാസകരവുമായ ചോദ്യങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തെ മലിനമാക്കുന്ന വേളയാണിത്. ഇത്തരമൊരവസ്ഥയില്‍ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി"യടക്കം മലയാള നാടകത്തിന്റെ തിരശീലക്ക് പിറകിലെ ഉജ്വലമായ അനുഭവങ്ങള്‍ പങ്കിടുന്നു ചരിത്രപ്രദര്‍ശനം. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് രംഗവേദിയൊരുക്കിയ തോപ്പില്‍ ഭാസിയുടെ കലാസൃഷ്ടിയടക്കം മലയാള നാടകലോകത്തിലെ ഇതിഹാസങ്ങളെക്കുറിച്ചറിയാം ചരിത്രപ്രദര്‍ശനത്തില്‍ .
തെരുവുകളിലെ പോരാട്ടത്തിന്റെ തീവ്രാവിഷ്കാരങ്ങള്‍ക്ക് അക്ഷരാഗ്നി കൊളുത്തിയ നാടകങ്ങള്‍ - അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, പാട്ടബാക്കി, ഋതുമതി, രക്തപാനം, നമ്മളൊന്ന്, കൂട്ടുകൃഷി.... രാഷ്ട്രീയത്തെ രംഗവേദിയിലേക്കുയര്‍ത്തിയ നാടകങ്ങളും കേരളം മലയാളികളുടെ മാതൃഭൂമിയാക്കി മാറ്റാന്‍ കാരണമായി. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ കായംകുളം ആസ്ഥാനമായി കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ് (കെപിഎസി) രൂപംകൊണ്ടതുമെല്ലാം പ്രദര്‍ശനത്തില്‍ വിശദീകരിക്കുന്നു. വി ടി ഭട്ടതിരിപ്പാടിന്റെ "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്" എം ആര്‍ ബിയുടെ "മറക്കുടയ്ക്കുള്ളിലെ മഹാനരകം", എം പി ഭട്ടതിരിപ്പാടിന്റെ (പ്രേംജി) "ഋതുമതി", കെ ദാമോദരന്റെ "പാട്ടബാക്കി", "രക്തപാനം", ഇടശ്ശേരിയുടെ "കൂട്ടുകൃഷി", ചെറുകാടിന്റെ "നമ്മളൊന്ന്" എന്നീ നാടകങ്ങള്‍ മാറ്റത്തിനു ദാഹിക്കുന്ന ജനതയുടെ ആത്മാവിഷ്കാരമായിരുന്നു. ഇതേപ്പറ്റിയെല്ലാം മാര്‍ച്ച് അഞ്ചിനാരംഭിക്കുന്ന പ്രദര്‍ശനത്തില്‍ മനസ്സിലാക്കാം. കോഴിക്കോട് ടൗണ്‍ഹാളിനടുത്താണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പ്രദര്‍ശനം ഒരുങ്ങുന്നത്.
deshabhimani 250212
നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന പാരഡി നാടകമിറക്കി ചരിത്രവിരുദ്ധവും രാഷ്ട്രീയാഭാസകരവുമായ ചോദ്യങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തെ മലിനമാക്കുന്ന വേളയാണിത്. ഇത്തരമൊരവസ്ഥയില്‍ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി"യടക്കം മലയാള നാടകത്തിന്റെ തിരശീലക്ക് പിറകിലെ ഉജ്വലമായ അനുഭവങ്ങള്‍ പങ്കിടുന്നു ചരിത്രപ്രദര്‍ശനം. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് രംഗവേദിയൊരുക്കിയ തോപ്പില്‍ ഭാസിയുടെ കലാസൃഷ്ടിയടക്കം മലയാള നാടകലോകത്തിലെ ഇതിഹാസങ്ങളെക്കുറിച്ചറിയാം ചരിത്രപ്രദര്‍ശനത്തില്‍ .
ReplyDeleteതെരുവുകളിലെ പോരാട്ടത്തിന്റെ തീവ്രാവിഷ്കാരങ്ങള്‍ക്ക് അക്ഷരാഗ്നി കൊളുത്തിയ നാടകങ്ങള്‍ - അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, പാട്ടബാക്കി, ഋതുമതി, രക്തപാനം, നമ്മളൊന്ന്, കൂട്ടുകൃഷി....