Monday, February 27, 2012

പിറവം വോട്ടര്‍പട്ടിക: കൃത്രിമമായി ചേര്‍ക്കാന്‍ ശ്രമിച്ച 2000 അപേക്ഷ തള്ളി

പിറവം നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ കൃത്രിമമായി ചേര്‍ക്കാന്‍ ശ്രമിച്ച 2000 അപേക്ഷകള്‍ തള്ളിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കലക്ടര്‍ പി ഐ ഷേഖ് പരീത് അറിയിച്ചു. കൂട്ടമായി ചേര്‍ക്കാന്‍ ശ്രമിച്ച മാനസികരോഗികളുടെ നാല്‍പതോളം അപേക്ഷകളും തള്ളിയവയില്‍പ്പെടുന്നു. മണ്ഡലത്തിലുടനീളം വ്യാജവോട്ടു ചേര്‍ക്കാന്‍ യുഡിഎഫ് ഊര്‍ജിതശ്രമം നടത്തിയിരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമീഷന് പരാതിയും നല്‍കിയിരുന്നു. മാനസികരോഗികള്‍ക്ക് പുറമെ താമസസര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകള്‍ , പ്രായംതികയാത്തവരുടെ അപേക്ഷകള്‍ , പ്രായം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ എന്നിവയാണ് തള്ളിയത്. ഒട്ടാകെ ഇത് രണ്ടായിരത്തോളംവരുമെന്ന് കലക്ടര്‍ പറഞ്ഞു.

ഭരണസംവിധാനം ദുരുപയോഗംചെയ്തും വ്യാജ താമസസര്‍ട്ടിഫിക്കറ്റ് നല്‍കിയും വന്‍തോതില്‍ വോട്ട് ചേര്‍ക്കാനുളള ശ്രമമാണ് മണ്ഡലത്തില്‍ യുഡിഎഫ് നടത്തിയത്. ഇലഞ്ഞി, ആമ്പല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിമാരും മറ്റ് ചില ഉദ്യോഗസ്ഥരും ഇതിന് ഒത്താശയൊരുക്കിയതായും പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രഥമദൃഷ്ട്യാതന്നെ കൃത്രിമമെന്ന് ബോധ്യപ്പെട്ട പരാതികളാണ് തള്ളിയത്. മാനസികരോഗികള്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടമായി പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഹിയറിങ്വേളയില്‍ത്തന്നെ എതിര്‍ത്തിരുന്നു. വ്യാജവോട്ടര്‍മാരെ ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ മണ്ഡലത്തില്‍ എല്‍ഡിഎഫ് ധര്‍ണയും സംഘടിപ്പിച്ചിരുന്നു.

deshabhimani 280212

1 comment:

  1. പിറവം നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ കൃത്രിമമായി ചേര്‍ക്കാന്‍ ശ്രമിച്ച 2000 അപേക്ഷകള്‍ തള്ളിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കലക്ടര്‍ പി ഐ ഷേഖ് പരീത് അറിയിച്ചു. കൂട്ടമായി ചേര്‍ക്കാന്‍ ശ്രമിച്ച മാനസികരോഗികളുടെ നാല്‍പതോളം അപേക്ഷകളും തള്ളിയവയില്‍പ്പെടുന്നു. മണ്ഡലത്തിലുടനീളം വ്യാജവോട്ടു ചേര്‍ക്കാന്‍ യുഡിഎഫ് ഊര്‍ജിതശ്രമം നടത്തിയിരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമീഷന് പരാതിയും നല്‍കിയിരുന്നു. മാനസികരോഗികള്‍ക്ക് പുറമെ താമസസര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകള്‍ , പ്രായംതികയാത്തവരുടെ അപേക്ഷകള്‍ , പ്രായം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ എന്നിവയാണ് തള്ളിയത്. ഒട്ടാകെ ഇത് രണ്ടായിരത്തോളംവരുമെന്ന് കലക്ടര്‍ പറഞ്ഞു.

    ReplyDelete