Tuesday, February 28, 2012

ഹോപ്കോയുടെ സ്ഥലം വിറ്റുതുലയ്ക്കുന്നു

പനമരം: ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് വിതരണംചെയ്യുന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ നീക്കം. പനമരത്തെ മലബാര്‍ റീജ്യണല്‍ ഹോട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേര്‍സ് പ്രോസ്സസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി (ഹോപ്കോ)യുടെ പേരിലുള്ള നാല് ഏക്കര്‍ സ്ഥലമാണ് വില്‍ക്കുന്നത്. സഹകരണ സംഘം നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കുന്നതിനു പകരം സ്ഥാപനത്തിന്റെ സ്ഥലം വില്‍ക്കാനുള്ള നീക്കത്തില്‍ സഹകരണവകുപ്പും എതിരഭിപ്രായം പ്രകടിപ്പിച്ചതായാണറിയുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ കൃഷിവകുപ്പിനു കീഴില്‍ 2003- 04 കാലത്താണ് പനമരത്ത് വിവിധോദ്ദേശ്യസംഘമായി ഹോപ്കോ പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്തവര്‍ഷം തന്നെ സംസ്ഥാനസഹകരണവകുപ്പ് മുഖാന്തിരം എന്‍സിഡിസിയില്‍നിന്ന് 41 ലക്ഷം രൂപ വായ്പ എടുത്തിടുണ്ട്. പതിനാറര ശതമാനമാണ് ഇതിന്റെ പലിശ. ഈയിനത്തില്‍ മുതലും പലിശയുമായി ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്.

സ്ഥാപനത്തിന് മാനന്തവാടി താലൂക്കില്‍ അഞ്ചുകുന്ന് വില്ലേജില്‍ 218, 220/13 റി സര്‍വേ നമ്പറുകളിലായുള്ള മൂന്ന് ഏക്കര്‍ ഏഴ് സെന്റ് കുനിനിലവും പനമരം വില്ലേജില്‍ 35/5, 35/4 സര്‍വേ നമ്പറുുകളിലായുള്ള ഒരു ഏക്കര്‍ സ്ഥലവുമാണ് വില്‍പ്പനയ്ക്കുവെച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 20ന്റെ മലയാള പത്രത്തില്‍ ഇതുസംബന്ധിച്ച പരസ്യവും വന്നു. ലേലതുകയുടെ 30 ശതമാനം നേരത്തെ അടക്കണം. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇത്രയും തുക അടച്ച് ഒരിക്കലും ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഭൂമി വളഞ്ഞവഴിയിലൂടെ സ്വന്തമാക്കാനുള്ള ചിലരുടെ താല്‍പര്യമാണ് വില്‍പ്പനയ്ക്കു പിന്നിലെന്നാണ് ആരോപണം. കൃഷിഭവനുകളില്‍ മണ്ണിര കമ്പോസ്റ്റ് വളം വിതരണംചെയ്യുന്നതിനാണ് ഹോപ്കോ സ്ഥാപിച്ചത്. എന്നാല്‍ അതിനുമാത്രം ഉല്‍പാദനം ഇവിടെയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം യൂണിറ്റുകളുണ്ട്. സിഎംപി നേതാവ് ടി മോഹനന്‍ ചെയര്‍മാനായ ഭരണസമിതിയാണ് ഹോപ്കോയുടെ ഭരണം നിര്‍വഹിക്കുന്നത്. യുഡിഎഫിലും ഇത് വിവാദമായിട്ടുണ്ട്. 14 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ സ്ഥാപനത്തിനുളളത്. 22 തൊഴിലാളികളും ഉണ്ട്. ഇതോടൊനുബന്ധിച്ച് എരുമ വളര്‍ത്തല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള സ്ഥലങ്ങള്‍ മറ്റു ചിലരുടെ പേരില്‍ വാങ്ങാനാണ് ശ്രമമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കര്‍ഷകരുടെ പേരിലുള്ള ഈ സ്ഥാപനം വിറ്റു തുലയ്ക്കുന്നതിനെതിരെ പനമരത്ത് പ്രതിഷേധം ശക്തമാണ്. സ്ഥാപനത്തിന്റെ കടം തീര്‍ക്കുന്നതിനായാണ് വില്‍പ്പനയെന്നാണ് പറയുന്നത്.
(ഒ എന്‍ രാജപ്പന്‍)

deshabhimani 280212

1 comment:

  1. ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് വിതരണംചെയ്യുന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ നീക്കം. പനമരത്തെ മലബാര്‍ റീജ്യണല്‍ ഹോട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേര്‍സ് പ്രോസ്സസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി (ഹോപ്കോ)യുടെ പേരിലുള്ള നാല് ഏക്കര്‍ സ്ഥലമാണ് വില്‍ക്കുന്നത്. സഹകരണ സംഘം നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കുന്നതിനു പകരം സ്ഥാപനത്തിന്റെ സ്ഥലം വില്‍ക്കാനുള്ള നീക്കത്തില്‍ സഹകരണവകുപ്പും എതിരഭിപ്രായം പ്രകടിപ്പിച്ചതായാണറിയുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ കൃഷിവകുപ്പിനു കീഴില്‍ 2003- 04 കാലത്താണ് പനമരത്ത് വിവിധോദ്ദേശ്യസംഘമായി ഹോപ്കോ പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്തവര്‍ഷം തന്നെ സംസ്ഥാനസഹകരണവകുപ്പ് മുഖാന്തിരം എന്‍സിഡിസിയില്‍നിന്ന് 41 ലക്ഷം രൂപ വായ്പ എടുത്തിടുണ്ട്. പതിനാറര ശതമാനമാണ് ഇതിന്റെ പലിശ. ഈയിനത്തില്‍ മുതലും പലിശയുമായി ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്.

    ReplyDelete