കോട്ടയം: എംജി സര്‍വകലാശാല ക്യാമ്പസില്‍ എബിവിപി-ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവും എംജി ക്യാമ്പസ് യൂണിറ്റ് സെക്രട്ടറിയുമായ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി വില്‍സണ്‍ കെ അഗസ്റ്റിന്‍(26), യൂണിറ്റംഗങ്ങളായ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ടിലെ ഗവേഷക വിദ്യാര്‍ഥി അരുണ്‍ രവി(26) സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി സനീഷ് തമ്പി(22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്‍സന്റെ കൈയിലും തോളിലും വയറിലും അരുണ്‍ രവിയുടെ വയറിലും സനീഷിന്റെ വിരലുകള്‍ക്കുമാണ് വെട്ടേറ്റത്.
വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ ക്യാമ്പസിലെ രണ്ട് എബിവിപിക്കാരായ വിദ്യാര്‍ഥികളും പുറത്ത് നിന്നെത്തിയ മൂന്നംഗ ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘവും ചേര്‍ന്നായിരുന്നു ആക്രമണം. സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ എറണാകുളം പായിക്കരപ്പള്ളി തുരുത്തിക്കര കൊന്നത്തുമാലിയില്‍ കെ എം ശ്യാം മനു, എറണാകുളം തെങ്ങോട് മാണിക്കക്കടവ് കരിപ്പായില്‍ കെ വി റിജില്‍ , എറണാകുളം മുളന്തുരുത്തി സ്വദേശികളായ ക്വട്ടേഷന്‍ സംഘാംഗം ബിജു, വിഷ്ണു, മുളന്തുരുത്തി സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തിനുശേഷം ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. പരിക്കേറ്റെന്ന വ്യാജേന അഡ്മിറ്റാവുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിനിടെ പരിക്കേറ്റ ബിജു പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
deshabhimani 250212
No comments:
Post a Comment