deshabhimani 290212
Wednesday, February 29, 2012
ഒഎന്‍ജിസിയുടെ അഞ്ചുശതമാനം ഓഹരികൂടി വില്‍ക്കുന്നു
പൊതുമേഖലാ എണ്ണകമ്പനിയായ ഒഎന്‍ജിസിയുടെ അഞ്ചുശതമാനം ഓഹരികള്‍ കൂടി വില്‍ക്കാന്‍ പ്രത്യേക മന്ത്രിസഭാസമിതി തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന നിര്‍ത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും ജീവനക്കാരും രാജ്യവ്യാപക പണിമുടക്ക് നടത്തിയ ദിവസമാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. അഞ്ചുശതമാനം ഓഹരി കൂടി വില്‍ക്കുന്നതോടെ ഒഎന്‍ജിസിയിലെ സര്‍ക്കാര്‍ ഓഹരി 69.14 ശതമാനമായി കുറയും. ഓഹരിവില്‍പ്പന ഏതാനും ദിവസങ്ങള്‍ക്കകം നടക്കുമെന്നും ഒരുദിവസത്തെ ലേലനടപടിയിലൂടെ ആയിരിക്കും വില്‍പ്പനയെന്നും പെട്രോളിയം മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. മാര്‍ച്ച് ഒന്നിന് വില്‍പ്പന അരങ്ങേറുമെന്നാണ് സൂചന. വിദേശ ധനസ്ഥാപനങ്ങളായ മോര്‍ഗന്‍ സ്റ്റാന്‍ലി, ബാങ്ക് ഓഫ് അമേരിക്ക, മെറില്‍ലിഞ്ച് എന്നിവയാണ് വില്‍പ്പനയുടെ ഇടനിലക്കാര്‍ .
Subscribe to:
Post Comments (Atom)
No comments:
Post a Comment