ദേശീയപണിമുടക്കിന്റെ ഭാഗമായി എരിമയൂരില്‍ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്. ഡിവൈഎഫ്ഐ എരിമയൂര്‍ വില്ലേജ്പ്രസിഡന്റ് കെ കൃഷ്ണദാസിനാണ് പരിക്കേറ്റത്. കൃഷ്ണദാസിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരിമയൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം പെട്രോള്‍പമ്പിന് സമീപത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പൊലീസ് ആക്രമിച്ചത്. പ്രകടനം നടന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ എസ്ഐ പി എം ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രകടനത്തില്‍ പങ്കെടുത്തവരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്സമീപത്തെ പെട്രോള്‍പമ്പില്‍ കയറി നിന്ന പ്രവര്‍ത്തകരെയും പൊലീസ് പിന്തുടര്‍ന്ന് അടിച്ചു. സമാധാനപരമായി പ്രകടനം നടക്കവെഒരു പ്രകോപനവുമില്ലായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കെ കൃഷ്ണദാസ് സംഭവസ്ഥലത്ത് ബോധരഹിതനായി വീണിട്ടും പൊലീസ് മര്‍ദിച്ചു. ദേശീയ പണിമുടക്കിന്റെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് ബോധപൂര്‍വം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രികളിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും എസ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവാക്കുകള്‍ പറഞ്ഞ് പ്രകോപനമുണ്ടാക്കി. ഇതോടെ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് ആലത്തൂര്‍ ഏരിയയിലെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നേതാക്കളും സംഭവസ്ഥലത്തെത്തി. പ്രകടനക്കാര്‍ പൊലീസിനെ ആക്രമിച്ചെന്നാണ് പൊലീസിന്റെ വാദം. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ആലത്തൂര്‍ ഡിവൈഎസ്പി സി കെ ശങ്കരനാരായണന്‍ , സിഐ എല്‍ സന്തോഷ്കുമാര്‍ എന്നിവര്‍ സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി പ്രസേനന്‍ , എരിമയൂര്‍ ലോക്കല്‍സെക്രട്ടറി എ ബാബു, ഡിവൈഎഫ്ഐ ബ്ലോക്ക്സെക്രട്ടറി സി ജി ഉണ്ണിക്കൃഷ്ണന്‍ എന്നിവരുമായി സംസാരിക്കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഡിവൈഎസ്പിയുടെ ഓഫീസില്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് എരിമയൂര്‍ ദേശീയപാതയില്‍ നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത്.
deshabhimani 290212
ദേശീയപണിമുടക്കിന്റെ ഭാഗമായി എരിമയൂരില്‍ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്. ഡിവൈഎഫ്ഐ എരിമയൂര്‍ വില്ലേജ്പ്രസിഡന്റ് കെ കൃഷ്ണദാസിനാണ് പരിക്കേറ്റത്. കൃഷ്ണദാസിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരിമയൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം പെട്രോള്‍പമ്പിന് സമീപത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പൊലീസ് ആക്രമിച്ചത്. പ്രകടനം നടന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ എസ്ഐ പി എം ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രകടനത്തില്‍ പങ്കെടുത്തവരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്സമീപത്തെ പെട്രോള്‍പമ്പില്‍ കയറി നിന്ന പ്രവര്‍ത്തകരെയും പൊലീസ് പിന്തുടര്‍ന്ന് അടിച്ചു.
ReplyDelete