പുനലൂര്‍ : അത്യപൂര്‍വ പാമ്പിനെ തെന്മലയില്‍ കണ്ടെത്തി. കേരളത്തില്‍ വിരളമായ പെയിന്റഡ് ബ്രോണ്‍സ് ബാക്ക് എന്ന വര്‍ണശബളമായ പാമ്പിനെ തെന്മല ചിത്രശലഭ പാര്‍ക്കിലാണ് കണ്ടെത്തിയത്. വന്‍ മരങ്ങളുടെ ശിഖരങ്ങളില്‍ വസിക്കുന്ന ഇത്തരം പാമ്പുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. പ്രകൃതി നിരീക്ഷകരുടെ ക്യാമറ കണ്ണുകളിലാണ് പാമ്പിന്റെ ദൃശ്യം പതിഞ്ഞത്.
മരപ്പാമ്പുകളുടെ കൂട്ടത്തിലെ മെലിഞ്ഞ വില്ലൂന്നി (കൊമ്പേരി) കളുടെ ഗണത്തില്‍പെട്ടതാണ് പെയിന്റഡ് ബ്രോണ്‍സ് ബാക്ക്. പല നിറങ്ങള്‍കൊണ്ട് മനോഹരമായതിനാലാണ് ഇവയ്ക്ക് ഈ പേരുണ്ടായത്. വൃക്ഷ ശിഖരങ്ങളിലൂടെ ശരവേഗത്തില്‍ സഞ്ചരിക്കാനും 20 മീറ്റര്‍ ഉയരത്തില്‍നിന്ന് മരത്തലപ്പുകളിലേക്ക് പറക്കുംപോലെ ചാടാനും ഇവയ്ക്ക് കഴിയും. തലയ്ക്കുമുകളില്‍ മങ്ങിയ ഓറഞ്ചുനിറമാണ്. കണ്ണുകള്‍ വാലിട്ട് മഷിയെഴുതിയ പോലെ തോന്നും. ശരീരത്തിന് തിളക്കമുള്ള തവിട്ടുനിറമാണ്്. വെയിലേറ്റ് ശരീരം വെട്ടിത്തിളങ്ങും. ഇടയ്ക്കിടയ്ക്ക് താളാത്മകമായി പുറത്തേക്ക് നീളുന്ന നാക്കിന് ചുവപ്പു നിറമാണ്. ഇന്ത്യ, ആന്റമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, ദക്ഷിണ ചൈന, ഇന്റോനേഷ്യ, തായ്ലാന്റ്, മലേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മരപ്പൊത്തുകളിലും ഒഴിഞ്ഞ പക്ഷിക്കൂടുകളിലുമാണ് ഇവ മുട്ടയിടുന്നത്. പ്രകൃതി നിരീക്ഷകരായ സി സുശാന്ത്, എം എസ് അഖില്‍ , ശലഭ പാര്‍ക്കിലെ ഗൈഡുകളായ അശ്വിനി, നജീം എന്നിവരുടെ നേതൃത്വത്തിലാണ് സാഹസികമായി പെയിന്റഡ് ബ്രോണ്‍സ് ബാക്കിനെ കണ്ടെത്തിയത്. അത്യപൂര്‍വ പാമ്പുകളുടെയും പക്ഷികളുടെയും ഉഭയ ജീവികളുടെയും ആവാസ കേന്ദ്രമാണ് തെന്മലയിലെ വനമേഖല.
deshabhimani 250212
അത്യപൂര്‍വ പാമ്പിനെ തെന്മലയില്‍ കണ്ടെത്തി. കേരളത്തില്‍ വിരളമായ പെയിന്റഡ് ബ്രോണ്‍സ് ബാക്ക് എന്ന വര്‍ണശബളമായ പാമ്പിനെ തെന്മല ചിത്രശലഭ പാര്‍ക്കിലാണ് കണ്ടെത്തിയത്. വന്‍ മരങ്ങളുടെ ശിഖരങ്ങളില്‍ വസിക്കുന്ന ഇത്തരം പാമ്പുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. പ്രകൃതി നിരീക്ഷകരുടെ ക്യാമറ കണ്ണുകളിലാണ് പാമ്പിന്റെ ദൃശ്യം പതിഞ്ഞത്.
ReplyDelete