ന്യൂയോര്‍ക്ക് പൊലീസ് മുസ്ലിങ്ങളെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിന് വൈറ്റ്ഹൗസില്‍നിന്ന് സാമ്പത്തികസഹായം ലഭിച്ചിരുന്നതായി വ്യക്തമായി. 2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷം ബുഷ്, ഒബാമ സര്‍ക്കാരുകള്‍ 13.5 കോടി ഡോളര്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സി മേഖലകള്‍ക്ക് അനുവദിച്ചതായാണ് കണക്ക്. സിറ്റി അധികൃതരുമായി ന്യൂയോര്‍ക്ക് പൊലീസ് നടത്തിയ ആശയവിനിമയത്തിന്റെ രഹസ്യരേഖകളില്‍നിന്ന് വൈറ്റ്ഹൗസ് ധനസഹായം സംബന്ധിച്ച് തെളിവ് ലഭിച്ചെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയാനുള്ള പദ്ധതിയുടെ പേരിലായിരുന്നു ഈ ധനസഹായം. ഇതില്‍ എത്ര തുകയാണ് മുസ്ലിം നിരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
മഫ്തിയിലുള്ള രഹസ്യപൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന കാറുകള്‍ , മുസ്ലിംകോളേജ് വിദ്യാര്‍ഥികളുടെയും മോസ്കുകളുടെയും മറ്റ് സാമൂഹ്യപരിപാടികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന കംപ്യൂട്ടറുകള്‍ തുടങ്ങിയവയ്ക്ക് വൈറ്റ്ഹൗസ് സഹായം വിനിയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിങ്ങള്‍ ഭക്ഷണം കഴിക്കുകയും ഷോപ്പിങ് നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏര്‍പ്പെടുത്തിയ ന്യൂയോര്‍ക്ക് പൊലീസിന്റെ "ഭീകരവിരുദ്ധ" നടപടി വിവാദമായിരുന്നു. ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഒബാമ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് വൈറ്റ്ഹൗസിന്റെ നേരിട്ടുള്ള ധനസഹായത്തിന്റെ വാര്‍ത്ത പുറത്തുവന്നത്.
deshabhimani 290212
No comments:
Post a Comment