Saturday, February 25, 2012

ചെന്നിത്തലയുടെ നാട്ടില്‍ പഞ്ചാ. യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലടിച്ചു

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല തൃപ്പെരുന്തൂര്‍ പഞ്ചായത്ത് സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടി. പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും കൈയേറ്റം ചെയ്യുന്നതിന് തടസം പിടിച്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവിന് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഐ ഗ്രൂപ്പിലെ രണ്ട് അംഗങ്ങളെ പഞ്ചായത്ത് കമ്മിറ്റി പിന്നീട് താക്കീത് ചെയ്തു. ഐ ഗ്രൂപ്പ് നേതാക്കളും ചെന്നിത്തലയുടെ അനുയായികളുമായ രവികുമാര്‍ , മുന്‍ വൈസ്പ്രസിഡന്റ് രാദേഷ് എന്നിവരെയാണ് താക്കീത് ചെയ്തത്. പാര്‍ലമെന്ററി പാര്‍ടിലീഡര്‍ ശ്രീകുമാറിനാണ് മര്‍ദ്ദനമേറ്റത്. മുന്‍ എംഎല്‍എ എം മുരളിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ വെളിപ്പെട്ടത്. 18 അംഗ പഞ്ചായത്ത് സമിതിയില്‍ എട്ട് അംഗങ്ങളുടെ മാത്രം പിന്തുണയോടെ ഭരിക്കുന്ന കോണ്‍ഗ്രസിലെ ഈ പടലപിണക്കം ഭരണസ്തംഭനത്തിനിടയാക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

ഭേദഗതി ബഡ്ജറ്റ് ചര്‍ച്ച ചെയ്യാന്‍ വിളിച്ച പഞ്ചായത്ത് സമിതിയോഗത്തിലായിരുന്നു കൈയ്യാങ്കളി. യോഗം ചേര്‍ന്ന ഉടനെ മുന്‍ കമ്മിറ്റിയോഗത്തിന്റെ മിനിട്സ് വായിക്കണമെന്ന് അംഗമായ രവികുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോപ്പി ആവശ്യപ്പെട്ടാല്‍ തരാമെന്നും മിനിട്സ് വായിക്കുന്ന രീതി പഞ്ചായത്ത് കമ്മിറ്റിയിലില്ലെന്നും സെക്രട്ടറി വിശദീകരിച്ചു. ഇതില്‍ പ്രതിഷേധിച്ച് രവികുമാര്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് യോഗത്തില്‍ വന്ന രവികുമാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തി എന്ന് വിളിച്ച് ആക്ഷേപിച്ചു. പ്രയോഗം ശരിയായില്ലെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞതോടെ നീ ആരാടാ ഇതുപറയാന്‍ എന്നാക്രോശിച്ച് രവികുമാറും കൂട്ടാളിയായ രാദേഷും ഡയസിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് എട്ടും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് എ ഗ്രൂപ്പിലെ സിരി സത്യദേവ് പ്രസിഡന്റായത്.

deshabhimani 250212

1 comment:

  1. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല തൃപ്പെരുന്തൂര്‍ പഞ്ചായത്ത് സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടി. പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും കൈയേറ്റം ചെയ്യുന്നതിന് തടസം പിടിച്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവിന് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഐ ഗ്രൂപ്പിലെ രണ്ട് അംഗങ്ങളെ പഞ്ചായത്ത് കമ്മിറ്റി പിന്നീട് താക്കീത് ചെയ്തു. ഐ ഗ്രൂപ്പ് നേതാക്കളും ചെന്നിത്തലയുടെ അനുയായികളുമായ രവികുമാര്‍ , മുന്‍ വൈസ്പ്രസിഡന്റ് രാദേഷ് എന്നിവരെയാണ് താക്കീത് ചെയ്തത്. പാര്‍ലമെന്ററി പാര്‍ടിലീഡര്‍ ശ്രീകുമാറിനാണ് മര്‍ദ്ദനമേറ്റത്. മുന്‍ എംഎല്‍എ എം മുരളിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ വെളിപ്പെട്ടത്. 18 അംഗ പഞ്ചായത്ത് സമിതിയില്‍ എട്ട് അംഗങ്ങളുടെ മാത്രം പിന്തുണയോടെ ഭരിക്കുന്ന കോണ്‍ഗ്രസിലെ ഈ പടലപിണക്കം ഭരണസ്തംഭനത്തിനിടയാക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

    ReplyDelete