Sunday, February 26, 2012

മരുന്നുക്ഷാമം: പള്‍സ് പോളിയോ രണ്ടാംഘട്ടം നീട്ടി

മരുന്ന്ക്ഷാമം മൂലം പള്‍സ് പോളിയോ രണ്ടാംഘട്ടം വൈകുന്നു. ഇത് പദ്ധതിയുടെ ഫലപ്രാപ്തി ഇല്ലാതാക്കും. ഒന്നാംഘട്ടം ഫെബ്രുവരി 19നാണ് നടന്നത്. 30-ാം ദിവസം ബൂസ്റ്റര്‍ ഡോസ് നല്‍കണം. എന്നാല്‍ , മരുന്ന് ലഭിക്കാന്‍ വൈകുമെന്നതിനാലാണ് ഏപ്രില്‍ ഒന്നിന് രണ്ടാംഘട്ടം നടത്തുമെന്ന് അറിയിച്ചത്. പക്ഷേ, മരുന്ന് ഇനിയും ലഭിക്കാത്തതിനാല്‍ 15ന് രണ്ടാംഘട്ടമെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഹൈദരാബാദിലുള്ള ബയോടെക് എന്ന സ്വകാര്യ കമ്പനിയുടെ "ബയോപോളിയോ" എന്ന തുള്ളിമരുന്നാണ് നല്‍കുന്നത്. ഒരു കുട്ടിക്ക് രണ്ടു തുള്ളി (0.1എംഎല്‍) മരുന്നാണ് ഒരു ഡോസായി കൊടുക്കുന്നത്. കേരളത്തില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള 20 ലക്ഷം കുഞ്ഞുങ്ങള്‍ക്കാണ് മരുന്ന് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ രണ്ടു ഘട്ടത്തിലേക്കും വേണ്ട മരുന്ന് സംഭരിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഇത്തവണ ആവശ്യത്തിന് മരുന്ന് എത്തിക്കാന്‍ കമ്പനിക്ക് കഴിയാതെ വന്നതോടെ പദ്ധതിതന്നെ അട്ടിമറിക്കപ്പെട്ടു.

അന്‍പുമണി രാമദോസ് കേന്ദ്ര ആരോഗ്യ മന്ത്രിയായരിക്കെ സാങ്കേതിക കാരണങ്ങളാല്‍ ഏതാനും പൊതുമേഖലാ മരുന്ന് കമ്പനികള്‍ പൂട്ടിയതോടെയാണ് പോളിയോ വാക്സിന് സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത്്. എന്നാല്‍ , 2011ല്‍ പശ്ചിമബംഗാളില്‍ മാത്രമാണ് ഒരു രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമായി വരുന്നതിനാലാണ് മുന്‍കരുതലെന്ന നിലയില്‍ കേരളത്തില്‍ പോളിയോ മരുന്ന് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ ആരോഗ്യ രംഗത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി പോളിയോ നേരത്തെ തന്നെ തുടച്ചുനീക്കപ്പെട്ടുവെന്നാണ് ഒരു വിഭാഗം ജനകീയ ആരോഗ്യ പ്രവര്‍ത്തകര്‍ വാദിക്കുന്നത്. അനാവശ്യമായി മരുന്നു നല്‍കി വ്യാപകമായി പണംചെലവഴിച്ച് വന്‍ വെട്ടിപ്പ് നടത്തുകയണെന്ന് മുമ്പുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. പള്‍സ്പോളിയോ വഴി രണ്ട് ബൂസ്റ്റര്‍ ഡോസാണ് കൊടുക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വൈകിയാലും പ്രശ്നമില്ലെന്നും ഇവര്‍ വാദിക്കുന്നു.

deshabhimani 260212

2 comments:

  1. മരുന്ന്ക്ഷാമം മൂലം പള്‍സ് പോളിയോ രണ്ടാംഘട്ടം വൈകുന്നു. ഇത് പദ്ധതിയുടെ ഫലപ്രാപ്തി ഇല്ലാതാക്കും. ഒന്നാംഘട്ടം ഫെബ്രുവരി 19നാണ് നടന്നത്. 30-ാം ദിവസം ബൂസ്റ്റര്‍ ഡോസ് നല്‍കണം. എന്നാല്‍ , മരുന്ന് ലഭിക്കാന്‍ വൈകുമെന്നതിനാലാണ് ഏപ്രില്‍ ഒന്നിന് രണ്ടാംഘട്ടം നടത്തുമെന്ന് അറിയിച്ചത്. പക്ഷേ, മരുന്ന് ഇനിയും ലഭിക്കാത്തതിനാല്‍ 15ന് രണ്ടാംഘട്ടമെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

    ReplyDelete
  2. പോളിയോവാക്സിന്‍ നിര്‍ബന്ധമല്ല
    http://www.youtube.com/watch?v=JETHJYOXNqM

    ReplyDelete