പിറവം മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 1.83 ലക്ഷമെന്ന് പ്രാഥമിക വിലയിരുത്തല്‍ . ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പു കമീഷന്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 1,78,869 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 25ന് ഹിയറിങ് പൂര്‍ത്തീകരിച്ചപ്പോള്‍ 4230 വോട്ടര്‍മാര്‍കൂടി പട്ടികയില്‍ ഇടം കണ്ടെത്തി. ഇവരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. 8426 അപേക്ഷകരില്‍ 4857 പേര്‍ മാത്രമാണ് നേരിട്ടുള്ള ഹിയറിങ്ങിന് എത്തിയത്. ഇതില്‍ 122 എണ്ണം പ്രാഥമിക ഹിയറിങ്ങില്‍ തന്നെ തള്ളി. 400ലേറെ അപേക്ഷകര്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്നു കണ്ടെത്തിയതിനെതുടര്‍ന്ന് ഇവരെയും ഒഴിവാക്കി. വിശദമായ പരിശോധനയില്‍ അനര്‍ഹരെന്നു കണ്ടെത്തിയെ 102 പേരെ അവസാനഘട്ടത്തിലും ഒഴിവാക്കി.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത് മൊത്തം 1,75,995 വോട്ടര്‍മാരായിരുന്നു. 87,326 പുരുഷന്മാരും 88,669 സ്ത്രീകളും. ശേഷം 434 പേര്‍കൂടി പട്ടികയില്‍ പേരുചേര്‍ത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിച്ച കരട്പട്ടികയില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 1,76,429 ആയിരുന്നു. ഇതില്‍നിന്ന് സ്ഥലത്തില്ലാത്തതും മരണപ്പെട്ടതുമായ 4948 പേരുകള്‍ നീക്കുകയും 2648 പേരെ ചേര്‍ക്കുകയുംചെയ്തു. അതോടെ 2012 ജനുവരി ഒന്നിനെ ആധാരമാക്കി ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ സമ്മതിദായകരുടെ എണ്ണം 1,78,869 ആകുകയായിരുന്നു. ഇതിലേക്കാണ് വീണ്ടും കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുന്നത്
deshabhimani 290212
No comments:
Post a Comment