യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കടക്കെണിയെ തുടര്‍ന്ന് സംസ്ഥാനത്ത് 43 കര്‍ഷകര്‍ ജീവനൊടുക്കി. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ കൃഷിഭൂമികളില്‍നിന്ന് വിലാപങ്ങളുയരുകയാണ്. മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തിലെ കൂനംപറമ്പില്‍ ചിന്നയും പുല്‍പ്പള്ളി മുള്ളങ്കൊല്ലി പഞ്ചായത്തിലെ തലമുണ്ടകത്തില്‍ ജോബിയും കാക്കവയല്‍ കൂപ്പാടി ഇലവങ്കച്ചാലില്‍ സജീവുമാണ് കൃഷിയില്‍ വിശ്വാസം നഷ്ടമായി ഏറ്റവുമൊടുവില്‍ ജീവനൊടുക്കിയത്. വയനാട്ടില്‍ മാത്രമല്ല എല്ലാ ജില്ലയിലേക്കും കര്‍ഷക ആത്മഹത്യകള്‍ പടരുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കോട്ടയം നീണ്ടൂര്‍ മാക്കോത്തറ പാടശേഖരത്തിലെ കര്‍ഷകനായ കൈപ്പുഴ കുട്ടോമ്പുറം കാശാകുളത്തില്‍ പി കെ ശ്രീധരന്‍ 72-ാം വയസിലാണ് എലിവിഷം കഴിച്ച് മരണം വരിച്ചത്.
കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ 533 കര്‍ഷകര്‍ ആത്മഹത്യചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ആത്മാര്‍ഥമായ പദ്ധതികള്‍ കര്‍ഷക ആത്മഹത്യ പരമ്പരയ്ക്ക് തടയിട്ടു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ വീണ്ടുമെത്തിയതോടെ കാര്‍ഷിക മേഖലയുടെ മുഖം വീണ്ടും മാറി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മുറുകുന്ന കടക്കെണിയും കര്‍ഷകന്റെ നിസഹായതയുമെല്ലാം കാര്‍ഷകിമേഖലയെ മരണമുനമ്പാക്കുന്നു. കൃഷിക്കുള്ള വൈദ്യുതി സൗജന്യം അടക്കമുള്ള പദ്ധതികള്‍ നിര്‍ത്തലാക്കി കര്‍ഷകദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ .
deshabhimani 260212
യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കടക്കെണിയെ തുടര്‍ന്ന് സംസ്ഥാനത്ത് 43 കര്‍ഷകര്‍ ജീവനൊടുക്കി. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ കൃഷിഭൂമികളില്‍നിന്ന് വിലാപങ്ങളുയരുകയാണ്.
ReplyDeleteകാര്‍ഷിക കടബാധ്യതമൂലം പാലക്കാട് വെള്ളിനേഴിയില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. തിരുവാഴിയോട് തിരുനാരായണപുരം മല്ലത്ത് കൃഷ്ണ(63)നാണ് വെള്ളിയാഴ്ച രാത്രി വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കടബാധ്യതയില്‍ സംസ്ഥാനത്ത് ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം ഇതോടെ 43 ആയി. ഒറ്റപ്പാലം പ്രാഥമിക കാര്‍ഷിക വികസന ബാങ്കില്‍നിന്ന് ഇദ്ദേഹം ഒന്നര ലക്ഷംരൂപ വായ്പയെടുത്തിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ബാധ്യതയുണ്ട്. ബാങ്കിലെ കടം തീര്‍ക്കാന്‍ പലരില്‍നിന്നും വായ്പ വാങ്ങിയതായി പറയുന്നു. കടം വീട്ടാനായി കൃഷിഭൂമി വില്‍ക്കാനും ആലോചിച്ചിരുന്നു. 1.86 ഏക്കര്‍ സ്ഥലത്ത് നെല്ല്, വാഴ, പുല്‍കൃഷി എന്നിവ നടത്തിയിരുന്നു. പത്തോളം പശുക്കളേയും വളര്‍ത്തി. മികച്ച ക്ഷീരകര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. ശകുന്തളയാണ് ഭാര്യ. മക്കള്‍ : ബിന്ദു, ജ്യോതി, ജയശങ്കര്‍ . പാലക്കാട് ജില്ലയില്‍ കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണം ഇതോടെ മൂന്നായി.
ReplyDelete