കൊടുവള്ളി: സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനംചെയ്ത എംഎല്‍എയുടെ പ്രസംഗം വിവാദത്തില്‍ . മുസ്ലിം ലീഗ് അക്രമത്തിനെതിരെ എല്‍ഡിഎഫ് കഴിഞ്ഞ ദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സി മോയിന്‍കുട്ടി എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കൈയും കാലും വേണമെങ്കില്‍ തലയും വെട്ടുമെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. അങ്ങാടിയില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി. പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് എംഎല്‍എയുടെ പ്രസംഗം. ലോക്കല്‍ സെക്രട്ടറിയടക്കമുള്ള സിപിഐ എം നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു ഭീഷണി.
പ്രതിഷേധ പ്രകടനത്തിനിടയില്‍ ചൊവ്വാഴ്ച ലീഗുകാര്‍ സിപിഐ എം 20-ാംപാര്‍ടി കോണ്‍ഗ്രസിന്റെ പ്രചാരണാര്‍ഥം കൊടുവള്ളിയില്‍ സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളും മിനി സിവില്‍ സ്റ്റേഷന്റെ ഉല്‍ഘാടത്തിന്റെ ഭാഗമായി പൗര സമിതി സ്ഥാപിച്ച ബോര്‍ഡുകളും തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സമാധാനന്തരീക്ഷമുള്ള നാട്ടില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് ലീഗ് അക്രമം നടത്തിയത്. ഇതിനെതിരെ സമാധാനപരമായി ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഭരണത്തിന്റെ തണലുപയോഗിച്ച് അക്രമത്തിന് കോപ്പുകുട്ടുന്ന ലീഗ് നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
മോഹനനെ വെട്ടിനുറുക്കി കാട്ടിലെറിഞ്ഞത് ലീഗ് പ്രൊഫഷണല്‍ കൊലയാളി സംഘം
തളിപ്പറമ്പ്: പട്ടുവം അരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ വള്ളേരി മോഹനനെ വെട്ടിനുറുക്കി കാട്ടില്‍ തള്ളിയത് മുസ്ലിംലീഗിന്റെ പ്രൊഫഷണല്‍ കൊലയാളി സംഘം. തീവ്രവാദികളുമായി ബന്ധമുള്ള ലീഗ് സംഘം മോഹനന്‍ മരിച്ചുവെന്ന് ഉറപ്പിച്ചാണ് കാട്ടില്‍ വലിച്ചെറിഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്ന രീതിയിലാണ് മോഹനനെ വെട്ടിയത്. വെട്ടേറ്റയാള്‍ മരിച്ചില്ലെങ്കില്‍ ജീവച്ഛവമാകും. ഇരുമ്പുവടി ഉപയോഗിച്ച് മോഹനന്റെ തലയ്ക്ക് മാരകമായ ക്ഷതം ഏല്‍പിച്ചതിന്റെ ഫലമായി തലച്ചോറില്‍ രക്തസ്രാവമുണ്ടായി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് ന്യൂറോ സര്‍ജന്മാരായ മുകേഷ് പാണ്ഡെയും മൃദുല്‍ശര്‍മയും തലച്ചോറിലെ രക്തം നീക്കം ചെയ്തത്. സിടി സ്കാന്‍ പരിശോധനയില്‍ വീണ്ടും രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതോടെ രണ്ടാമതും ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യന്താധുനിക സജ്ജീകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവുമാണ് മോഹനനെ അപകടനില തരണം ചെയ്യാന്‍ സഹായിച്ചത്. ഇപ്പോഴും സംസാരശേഷി വീണ്ടെടുത്തിട്ടില്ല.
വീട്ടില്‍ ഉറങ്ങുന്ന മോഹനനെ ചൊവ്വാഴ്ച രാവിലെ ലീഗ് ക്രിമിനലുകള്‍ എടുത്തുകൊണ്ടുപോയി വെട്ടിനുറുക്കി കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ഭാര്യ രാധയെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയാണ് സംഘം വീടിനകത്ത് കടന്നത്. രാധയും മകന്‍ മിഥുനും അടുത്ത വീട്ടിലെ സ്ത്രീകളും ഒരു മണിക്കൂറോളം കാട്ടിലാകെ തെരഞ്ഞശേഷമാണ് രക്തത്തില്‍ കുളിച്ച മോഹനനെ കണ്ടെത്തിയത്. ചോര വാര്‍ന്നൊലിക്കുന്നനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ലീഗുകാര്‍ തടഞ്ഞു. മോഹനന്‍ രക്ഷപ്പെടരുതെന്ന വാശിയിലായിരുന്നു അക്രമികള്‍ . സ്ത്രീകളുടെ ചെറുത്തുനില്‍പ്പിനൊടുവിലാണ് ആശുപത്രിയിലെത്തിക്കുന്നത്. തലങ്ങും വിലങ്ങും വെട്ടിയനിലയില്‍ മകന്റെ രക്തത്തില്‍ കുളിച്ച ശരീരം കണ്ട് മോഹനന്റെ അമ്മ കല്യാണിയും ഇവരുടെ സഹോദരിമാരായ ജാനകിയും മാധവിയും വിറങ്ങലിച്ചു. മോഹനന്റെ വീട്ടില്‍ ജീവിക്കാന്‍ ആവശ്യമായ ഒന്നും ബാക്കി വച്ചില്ല.
deshabhimani 260212
സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനംചെയ്ത എംഎല്‍എയുടെ പ്രസംഗം വിവാദത്തില്‍ . മുസ്ലിം ലീഗ് അക്രമത്തിനെതിരെ എല്‍ഡിഎഫ് കഴിഞ്ഞ ദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സി മോയിന്‍കുട്ടി എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കൈയും കാലും വേണമെങ്കില്‍ തലയും വെട്ടുമെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. അങ്ങാടിയില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി. പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് എംഎല്‍എയുടെ പ്രസംഗം. ലോക്കല്‍ സെക്രട്ടറിയടക്കമുള്ള സിപിഐ എം നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു ഭീഷണി.
ReplyDeleteപട്ടുവം അരിയില്‍ ഉണ്ടായതും ഉണ്ടായിരിക്കുന്നതുമായ സംഭവങ്ങള്‍ ഇന്നു ഒരു സുപ്രഭാതത്തില്‍ വന്നതാണോ . ഈ സംഭവത്തെ കുറിച് വിമര്‍ശനങ്ങള്‍ നിരത്താനോ, കുറ്റപെടുതാണോ അല്ല ഇങ്ങനെ എഴുതനുന്നത്. ഇവിടുത്തെ കാര്യങ്ങള്‍ മസ്സിലാക്കി വേണ്ട രീതിയില്‍ തന്നെ , അത് ഏതു രീതിയില്‍ ആണെങ്കിലും , ഒരു ബാഹ്യ സക്തികള്‍ക്കും ഇടപെടാന്‍ അവസരം കൊടുക്കാതെ . പോരുതിയനെങ്കില്‍ പൊരുതി തന്നെ തീര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം . നമ്മള്‍ എല്ലാവരും കാഴ്ചക്കാര്‍ മാത്രം എന്നാല്‍ അവിടുത്തെ ജനങ്ങള്‍ അവര്‍ അനുഭവിക്കുന്ന മാസിക / ശാരിരിക സാമ്പത്തിക പ്രയാസങ്ങള്‍ മറ്റെല്ലാവരും തന്നെ പങ്കുവെക്കുവാനും സഹായിക്കുവാനും മുന്നോട്ടു വരണമെന്ന് അഭ്യര്തിക്കുകയാണ് . അവരും ഇന്ത്യന്‍ പൌരന്മാരാണ് , അവര്‍ക്കും അവിടെ ജീവിക്കുവാനുള്ള അവകാശം ഉണ്ട് , അതുകൊണ്ടുതന്നെ അവരെ അവിടങ്ങളില്‍ നിലനിര്‍ത്തി കൊണ്ട് തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്നാണ് ഈ അവസരത്തില്‍ എഴുതാനുള്ളത് .
ReplyDelete