ലോസ്ആഞ്ചല്‍സ്: ദി ആര്‍ട്ടിസ്റ്റിന് മികച്ച സിനിമക്കുള്ള ഓസ്കാര്‍ പുരസ്കാരം. സംവിധാനത്തിനും നടനുമുള്‍പ്പടെ അഞ്ചുപുരസ്കാരങ്ങള്‍ ആര്ട്ടിസ്റ്റിസ്റ്റിനുണ്ട്. മിഷേല്‍ ഹസ്നവിഷ്യസിനാണ് സംവിധാനത്തിനുള്ള പുരസ്കാരം. നടന് ഴാങ് ഡുജര്ഡിന് മികച്ച നടനായുംതെരഞ്ഞെടുക്കപ്പെട്ടു. അയേണ്‍ ലേഡിയിലെ നായിക മെറിള്‍ സ്ട്രീപ്പ് മികച്ച നടിയായി. ശബ്ദസന്നിവേശവും ശബ്ദമിശ്രണവുംവിഷ്വല്എഫക്ടും ഉള്‍പ്പടെ ഹ്യൂഗോക്ക് 5 പുരസ്കാരങ്ങള്‍ ലഭിച്ചു. ദ ആര്‍ട്ടിസ്റ്റില്‍ ഹോളിവുഡ് നിശബ്ദ ചിത്രങ്ങളില്‍ നിന്നും ശബ്ദചിത്രങ്ങളിലേക്ക് വഴിമാറിയപ്പോള്‍ ഭാഗ്യം നഷ്ടമായ രണ്ട് കഥാപാത്രങ്ങളുടെ ജീവിതവും ചരിത്രവും മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു
. ഇറാനിയന്‍ ചിത്രം എ സെപറേഷന് മികച്ച വിദേശഭാഷാചിത്രപുരസ്കാരം ലഭിച്ചു. ജോര്വെര്ബിന്സ്കിയുടെ റാങ്കോ മികച്ച അനിമേഷന്ചിത്രമായി. ദ ആര്‍ട്ടിസ്റ്റിന്റെ മാര്ക്ക്ബ്രിഡ്ജസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടി. റോബര്‍ട്ട് റിച്ചാര്ഡ്സണ് (ഛായാഗ്രാഹണം), ഒക്ടോവിയ സ്പെന്‍സര്‍(മികച്ച സഹനടി), ക്രിസ്റ്റഫര്‍ പ്ലമ്മര്‍(സഹനടന്‍), ഡാന്റേ ഫെരേറ്റി(കലാ സംവിധനം),ബ്രെറ്റ് മക്കന്‍സി(സംഗീതം), ലൂഡോവിക് ബോഴ്സ് (പശ്ചാത്തല സംഗീതം), അണ് ഡിഫിറ്റഡ്(ഡോക്യൂമെന്ററി)വുഡി അലന്(തിരക്കഥ), കിര്‍ക് ബാക്സ്റ്റര് (ചിത്രസംയോജനം),ദി ഷോര്‍(ഹസ്വചിത്രം), . മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാര്ട്ടിന് സ്കോര്‍സിയുടെ ഹ്യൂഗോ എന്ന ത്രീഡി ചിത്രം പഴയകാല സിനിമകളുടെ നിര്‍മ്മാണം വിഷയമാക്കുന്നു. മികച്ച ഛായാഗ്രാഹകനായി ഇതിലെ റോബര്‍ട്ട് റിച്ചാര്‍ഡ്സനും കലാസംവിധായകനായി ഡാന്റേ ഫെരേറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.
deshabhimani news
No comments:
Post a Comment