Saturday, February 25, 2012

ഏകപക്ഷീയ റിപ്പോര്‍ട്ട് നല്‍കാന്‍ സഭാസമിതി നീക്കം

വി എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി ഏകപക്ഷീയമായി റിപ്പോര്‍ട്ട് നല്‍കാന്‍ നീക്കം തുടങ്ങി. പിറവം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് വസ്തുതകള്‍ മറച്ചുവച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പരാതിപ്പെട്ടു. വി ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നപ്പോള്‍ മൊഴി പകര്‍പ്പ് പരിശോധിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു.

ആയിരം പേജുള്ള മൊഴി പകര്‍പ്പ് വ്യാഴാഴ്ച രാത്രിയിലാണ് സമിതി അംഗങ്ങള്‍ക്ക് നല്‍കിയത്. യുഡിഎഫിനാണ് നിയമസഭാ സമിതിയില്‍ ഭൂരിപക്ഷം. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് തള്ളി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സമിതി ചെയര്‍മാന് യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് വീണ്ടും സിറ്റിംഗ് നടത്തി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാനാണ് ചെയര്‍മാന്റെ ശ്രമം. ഐസിടി ഡയറക്ടര്‍ നിയമനം, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് അരുണ്‍കുമാറിനെതിരെ പിസി വിഷ്ണുനാഥ് ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷിക്കുന്നത്. സമിതിയുടെ അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള മൊഴികളാണ് ലഭിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് തിരക്കിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നീക്കം തുടങ്ങിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

deshabhimani 250212

1 comment:

  1. വി എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി ഏകപക്ഷീയമായി റിപ്പോര്‍ട്ട് നല്‍കാന്‍ നീക്കം തുടങ്ങി. പിറവം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് വസ്തുതകള്‍ മറച്ചുവച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പരാതിപ്പെട്ടു. വി ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നപ്പോള്‍ മൊഴി പകര്‍പ്പ് പരിശോധിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു.

    ReplyDelete