Monday, April 9, 2012

സെക്രട്ടറിമാരുടെ കാലാവധി 3 തവണ

സിപിഐ എം ജനറല്‍ സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെ ഉള്ളവരുടെ കാലാവധി മൂന്നു പൂര്‍ണ തവണയായി നിജപ്പെടുത്തി. ഇതു സംബന്ധിച്ച് പ്രകാശ് കാരാട്ട് അവതരിപ്പിച്ച ഭേദഗതി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ജനറല്‍ സെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വരെയുള്ളവരുടെ കാലാവധിയാണ് നിജപ്പെടുത്തിയത്. മൂന്നു പൂര്‍ണ തവണ പൂര്‍ത്തിയാക്കിയാലും പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രകമ്മറ്റി തീരുമാനിക്കുകയാണെങ്കില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ നാലാം തവണകൂടി തെരഞ്ഞെടുക്കാം. സംസ്ഥാന, ജില്ലാ, ഏരിയാ, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്ഥാനവും ഒരു വ്യക്തിക്ക് മൂന്ന് തവണയില്‍ കൂടുതല്‍ വഹിക്കാന്‍ കഴിയില്ല. പാര്‍ടി കമ്മറ്റിയുടെ രണ്ട് സമ്മേളനങ്ങള്‍ക്കിടയിലുള്ള കാലയളവാണ് പൂര്‍ണ തവണ എന്നതിനര്‍ഥം. മൂന്നു തവണ സെക്രട്ടറി സ്ഥാനം വഹിച്ച ആളെ പ്രത്യേക സാഹചര്യത്തില്‍ ബന്ധപ്പെട്ട കമ്മറ്റിയുടെ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ തീരുമാനിക്കുകയാണെങ്കില്‍ സംസ്ഥാന കമ്മറ്റിയുടെ അംഗീകാരത്തോടെ നാലാംതവണകൂടി തെരഞ്ഞെടുക്കാം. സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ ഇത് കേന്ദ്രകമ്മറ്റി അംഗീകരിക്കണം. ഇതിനുശേഷം മറ്റൊരു തവണ അനുവദിക്കില്ല.

deshabhimani 090412

No comments:

Post a Comment