നാസിപ്പട പോളണ്ട് കീഴടക്കിയപ്പോള്‍ ആദ്യം ചെയ്തത് അവിടത്തെ വായനശാലകളും ലൈബ്രറികളും തീയിടുകയും ക്ലാസിക്കുകള്‍ വിലക്കുകയുമായിരുന്നു. ആശയങ്ങളെയും ചിന്തയെയും തല്ലിക്കെടുത്തുന്നത് ഫാസിസത്തിന്റെ സഹജസ്വഭാവമാണ്. എം എഫ് ഹുസൈനെപ്പോലുള്ള ലോകോത്തര പ്രതിഭകള്‍ക്കുനേരെ ഇന്ത്യയില്‍ ഫാസിസ്റ്റ് സ്വഭാവമുള്ള കടന്നാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിജെപി ഭരിക്കുന്ന കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായ ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിന് ഇരയാകുന്നതിനുപുറമെ, പാഠ്യപദ്ധതിയുടെ വര്‍ഗീയവല്‍ക്കരണം നടക്കുന്നു. തങ്ങള്‍ക്ക് അഹിതമെന്ന് തോന്നുന്ന എന്തിനെയും കായികമായി തകര്‍ത്തുകളയാനുള്ള വാസനയും ഫാസിസത്തെ മഹനീയ മാതൃകയായി കാണുന്ന സംഘപരിവാറിനുണ്ട്. ആലപ്പുഴയില്‍ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലാറ്റിനം ജൂബിലിക്ക് നടത്താനിരുന്ന നാടകം തടഞ്ഞ സംഘപരിവാര്‍ ഭീഷണിയും ഇത്തരത്തിലൊന്നാണ്. മാധ്യമപ്രവര്‍ത്തകന്‍കൂടിയായ ജിതേഷ് ദാമോദറിന്റെ "കുത്ബുദീന്‍ അന്‍സാരി" എന്ന ഏകാംഗനാടകമാണ് ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും ഭീഷണിമൂലം ഉപേക്ഷിക്കേണ്ടിവന്നത്.
ഗുജറാത്തില്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയതിന് ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഗുജറാത്ത് കലാപത്തിന്റെ ഇരയായ; നിസ്സഹായനായി ഒരിറ്റ് ദയയ്ക്കുവേണ്ടി യാചിച്ച കുത്ബുദീന്‍ അന്‍സാരി ആ കലാപത്തിന്റെ സര്‍വസഹനങ്ങളുടെയും പ്രതീകമായാണ് മാറിയത്. കുത്ബുദീന്‍ അന്‍സാരി എന്ന പേരുതന്നെ സംഘപരിവാറിനെ വിഷമിപ്പിക്കുന്നു. മോഡിയെയോ ഹിന്ദുമതത്തെയോ മോശമായി ചിത്രീകരിക്കുന്ന ഒരു വരിപോലും നാടകത്തിലില്ലെന്ന് ജിതേഷ് ദാമോദര്‍ പറഞ്ഞിട്ടും ഭീഷണി തുടരുകയാണ്. കേരളംപോലെ മതനിരപേക്ഷചിന്തയ്ക്ക് ശക്തിസ്വാധീനമുള്ള ഒരു നാട്ടില്‍, സംഭവിക്കാന്‍ പാടില്ലാത്തതാണിത്. നാടകത്തിനെതിരായ നീക്കത്തില്‍ സാംസ്കാരികലോകം പ്രതികരിക്കണം; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും വേണം.
deshabhimani editorial 090412

ReplyDelete