Monday, April 2, 2012
പത്ര ഏജന്റുമാരുടെ സമരം സിപിഐ എം സംഘടിപ്പിക്കുന്നതല്ല: പിണറായി
സംസ്ഥാനത്ത് പത്ര ഏജന്റുമാര്‍ നടത്തുന്ന സമരം സിപിഐ എം സംഘടിപ്പിക്കുന്നതല്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, ചിലര്‍ അത് സിപിഐ എമ്മിനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. ഏജന്റുമാരുടെ സമരത്തിന്റെ പേരില്‍ പാര്‍ടിയെ ആക്ഷേപിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്നും പിണറായി പറഞ്ഞു. ഏജന്റുമാര്‍ ഒരു സംഘടന രൂപീകരിച്ചു. ഏകദേശം ഒരു സ്വതന്ത്രസംഘടനയുടെ രൂപത്തിലാണ് വന്നത്. പിന്നീട് സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തുവെങ്കിലും അവരുടെ സ്വതന്ത്ര നിലപാട് തുടരുന്നുണ്ട്. ആ സംഘടന നടത്തുന്ന സമരം മാത്രമാണിത്. ഏജന്റുമാര്‍ സംഘടന രൂപീകരിച്ച് സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്യുകയായിരുന്നു, സിഐടിയു ആലോചിച്ച് അവരെ സംഘടിപ്പിക്കുകയല്ല ചെയ്തത്. സംഘടനയില്‍ എല്ലാ പാര്‍ടിക്കാരും ഉണ്ട്.
ഏതെങ്കിലും പത്രത്തിന്റെ വിതരണം തടയുകയെന്നത് ഞങ്ങളുടെ പരിപാടിയല്ല. ഏതെങ്കിലും പത്രം ഇല്ലതാക്കാന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിയായാലും സംഘടനയായാലും പത്രമായാലും ഇല്ലാതാക്കല്‍ ഞങ്ങളുടെ നയമല്ല. ദേശാഭിമാനി, ജനയുഗം, വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയ പത്രങ്ങള്‍ തടയില്ലെന്നാണ് സംഘടന പറഞ്ഞത്. രാഷ്ട്രീയ പാര്‍ടികളുടെ മുഖപത്രങ്ങളായ ഇവ ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഒഴിവാക്കുന്നതെന്നും പറഞ്ഞു. എന്നാല്‍,ചില സ്ഥലങ്ങളില്‍ മറ്റ് പത്രങ്ങളുടെ കൂടി ഏജന്‍സിയുള്ള ചില ഏജന്റുമാര്‍ "ദേശാഭിമാനി"യും വിതരണംചെയ്യുന്നില്ല. പാര്‍ടി മുഖപത്രമായ ദേശാഭിമാനി തടസ്സപ്പെടുത്തിയാല്‍ അത് വകവച്ച് കൊടുക്കില്ല. പാര്‍ടി എന്ന നിലയില്‍ ദേശാഭിമാനി വിതരണംചെയ്യും. അതിനുള്ള സംഘടനാ സംവിധാനം ഞങ്ങള്‍ക്കുണ്ട്. സമരം തീര്‍ക്കാന്‍ സിപിഐ എം എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന ചോദ്യത്തിന് അത് പത്രം ഉടമകളും ഏജന്റുമാരും തമ്മിലുള്ള കാര്യമാണെന്നും അതില്‍ പാര്‍ടി എങ്ങനെ ഇടപെടുമെന്നും പിണറായി മറുപടി നല്‍കി.
സംഘടനയില്‍ അംഗങ്ങളായ ചില ഏജന്റുമാര്‍ വരിക്കാരില്‍ നിന്ന് വിതരണത്തിന്റെ പേരില്‍ പണം വാങ്ങുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ദേശാഭിമാനിയുടെ സ്ത്രീ പ്രത്യേക പതിപ്പ് പ്രകാശനംചെയ്യവെ പിണറായി പറഞ്ഞു. വായനക്കാരുടെ മേക്കിട്ടുകയറുന്ന ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കാനാവില്ല. വരുമാനം പോരെന്നുണ്ടെങ്കില്‍ പത്ര മാനേജ്മെന്റുകളുമായി ചര്‍ച്ചചെയ്തു പരിഹരിക്കുകയാണ് വേണ്ടത്-പിണറായി പറഞ്ഞു.
deshabhimani 020412
Subscribe to:
Post Comments (Atom)
സംസ്ഥാനത്ത് പത്ര ഏജന്റുമാര്‍ നടത്തുന്ന സമരം സിപിഐ എം സംഘടിപ്പിക്കുന്നതല്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, ചിലര്‍ അത് സിപിഐ എമ്മിനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. ഏജന്റുമാരുടെ സമരത്തിന്റെ പേരില്‍ പാര്‍ടിയെ ആക്ഷേപിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്നും പിണറായി പറഞ്ഞു. ഏജന്റുമാര്‍ ഒരു സംഘടന രൂപീകരിച്ചു. ഏകദേശം ഒരു സ്വതന്ത്രസംഘടനയുടെ രൂപത്തിലാണ് വന്നത്. പിന്നീട് സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തുവെങ്കിലും അവരുടെ സ്വതന്ത്ര നിലപാട് തുടരുന്നുണ്ട്. ആ സംഘടന നടത്തുന്ന സമരം മാത്രമാണിത്. ഏജന്റുമാര്‍ സംഘടന രൂപീകരിച്ച് സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്യുകയായിരുന്നു, സിഐടിയു ആലോചിച്ച് അവരെ സംഘടിപ്പിക്കുകയല്ല ചെയ്തത്. സംഘടനയില്‍ എല്ലാ പാര്‍ടിക്കാരും ഉണ്ട്.
ReplyDeleteപത്ര ഏജന്റുമാരുടെ സമരത്തെ സഹായിക്കുന്നതിന് കാഞ്ഞങ്ങാട്ട് സമരസഹായ സമിതി രൂപീകരിച്ചു. കെ വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജന്‍ അധ്യക്ഷനായി. എം ഗംഗാധരന്‍, ഡി വി അമ്പാടി, ടി കുട്ട്യന്‍, പി രാധാകൃഷ്ണന്‍, എ ദാമോദരന്‍, ബി എം കൃഷ്ണന്‍, ചന്ദ്രശേഖരന്‍, നെല്ലിക്കാട്ട് കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഡി വി അമ്പാടി (ചെയര്‍മാന്‍), എ ദാമോദരന്‍, കെ വി രാഘവന്‍, ബി എം കൃഷ്ണന്‍, ചന്ദ്രശേഖരന്‍, എം പുരുഷോത്തമന്‍ (വൈസ് ചെയര്‍മാന്‍), വി ടി ഗോപിനാഥന്‍ (കണ്‍വീനര്‍), എം ഗംഗാധരന്‍, നെല്ലിക്കാട്ട് കുഞ്ഞമ്പു, ടി കുട്ട്യന്‍, പി രാധാകൃഷ്ണന്‍ (ജോയിന്റ് കണ്‍വീനര്‍). സമരസഹായസമിതിയുടെ നേതൃത്വത്തില്‍ മൂന്നിന് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തും. രാവിലെ പത്തിന് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തുനിന്ന് പ്രകടനമാരംഭിക്കും. സമര പ്രചരണ പോസ്റ്ററുകള്‍ വിതരണം ചെയ്യാനും സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി സമരം ശക്തമാക്കാനും സമരസഹായ സമിതി യോഗം തീരുമാനിച്ചു.
ReplyDelete