Monday, April 2, 2012
വില കുതിക്കുന്നു ജീവിതം ദുരിതത്തില്‍
വാറ്റ് നികുതിയിലെ മാറ്റവും കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങളുംമൂലം കേരളം അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലേക്ക്. നിത്യോപയോഗസാധനങ്ങളുടെയും നിര്‍മാണസാമഗ്രികളുടെയും വില കുതിച്ചുതുടങ്ങി. പാചകവാതകത്തിന്റെയും വിലയിലും ഞായറാഴ്ച വന്‍ വര്‍ധനയാണുണ്ടായത്. വിലക്കയറ്റത്തിന്റെ ആഘാതം ചില്ലറവില്‍പ്പനരംഗത്ത്് ഈയാഴ്ച അവസാനത്തേടെ പൂര്‍ണതോതിലാകും. ഇന്ധനവിലയിലെ വര്‍ധന കൂടിയാകുമ്പോള്‍ സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാകും. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ നിര്‍ദേശങ്ങളാണ് സംസ്ഥാനത്ത് പൊള്ളുന്ന വിലക്കയറ്റത്തിനിടയാക്കിയത്. സംസ്ഥാനത്ത് മൂല്യവര്‍ധിതനികുതിയില്‍ (വാറ്റ്) വരുത്തിയ മാറ്റം പൊതുനിരക്കുകളായ നാലു ശതമാനം, 12.5 ശതമാനം എന്നിവ യഥാക്രമം അഞ്ചു ശതമാനം, 13.5 ശതമാനം എന്നിവയായി വര്‍ധിപ്പിച്ചു. ഇത് ഞായറാഴ്ചയാണ് നിലവില്‍വന്നത്.
വാറ്റിലെ നികുതിവര്‍ധനമൂലം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 422.50 രൂപയില്‍ നിന്ന് 426.50 രൂപയായി ഉയര്‍ന്നു. ഗാര്‍ഹികേതര ആവശ്യത്തിനുള്ള പാചകവാതകത്തിന് 236.11 രൂപ വര്‍ധിച്ച് 1808.11 രൂപയായി കുതിച്ചു. ഇത് ഹോട്ടലിലെ ഭക്ഷണസാധനവില കുത്തനെ ഉയരാനിടയാക്കും. നിര്‍മാണസാമഗ്രികളുടെ വിലവര്‍ധന സാധാരണക്കാരന്റെ ഭവനസ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകും. 50 കിലോയുടെ പായ്ക്കറ്റിന് 15 രൂപയാണ് സിമന്റ് വിലയിലെ വര്‍ധന. 350 രൂപയായിരുന്നത് 365 രൂപയായി ഇതോടെ ഉയര്‍ന്നു. എല്ലായിനം കമ്പിക്കും കിലോക്ക് രണ്ടു രൂപയിലധികം വര്‍ധനയുണ്ട്. ടൈല്‍സ്, മാര്‍ബിള്‍, സാനിറ്ററി ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വന്‍തോതില്‍ വിലവര്‍ധിക്കും.
ക്രഷറുകളുടെ നികുതി വര്‍ധിപ്പിച്ചതിനാല്‍ മെറ്റലിനും വില കൂടും. നിര്‍മാണമേഖലയിലെ ഈ വിലവര്‍ധന സര്‍ക്കാരിന്റെ ഭവനപദ്ധതികളെയും അവതാളത്തിലാക്കും.
ജീവന്‍രക്ഷാ മരുന്നുകളടക്കം എല്ലാ ഔഷധങ്ങളുടെയും വിലയും വര്‍ധിക്കും. സര്‍വീസ് ടാക്സ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയും കൂടി വന്നതോടെ മലയാളിയുടെ ചികിത്സാ ചെലവ് വന്‍തോതില്‍ ഉയരും. കാറുകള്‍, സ്വകാര്യ സര്‍വീസ് വാഹനങ്ങള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, സിഗരറ്റ്, പാന്‍മസാല തുടങ്ങിയവയുടെ വിലവര്‍ധിക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നികുതി 12.5 ശതമാനമായിരുന്നത് 20 ശതമാനമായി ഉയര്‍ത്തിയതിനാല്‍ വന്‍തോതിലാണ് വില വര്‍ധന. വിദേശമദ്യങ്ങളുടെ വില ഉയരും. നികുതി 12.5 ശതമാനത്തില്‍ നിന്ന് 13.5 ശതമാനമായി വര്‍ധിപ്പിച്ചതിനാല്‍ ഇറച്ചിയുടെ വിലയിലും അടുത്തദിവസം മുതല്‍ വന്‍വര്‍ധനയുണ്ടാകും. ഈസ്റ്റര്‍ അടുക്കുന്നതോടെയുള്ള സ്വാഭാവിക വിലക്കയറ്റം കൂടിയാകുമ്പോള്‍ വലിയതോതിലായിരിക്കും വര്‍ധന. പയര്‍വര്‍ഗങ്ങള്‍, ധാന്യപ്പൊടികള്‍, ഭക്ഷ്യഎണ്ണ, മല്ലി, മുളക് മുതലായവയുടെ നിരക്ക് നാലില്‍നിന്ന് ഒരു ശതമാനമാക്കി കുറച്ചതിനാല്‍ അവയുടെ വില കുറയുമെന്നാണ് ധനമന്ത്രി കെ എം മാണി അവകാശപ്പെടുന്നത്. എന്നാല്‍, ഇന്ധനവിലയുടെ വര്‍ധന മൂലം ഇതിന്റെ മെച്ചം കേരളത്തിന് ലഭിക്കില്ല.
deshabhimani 020412
Subscribe to:
Post Comments (Atom)

ReplyDelete