ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കംകുറിച്ച് എം കെ പന്ഥെ നഗറില്‍ ചെങ്കൊടി ഉയര്‍ന്നു. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ പൊതുസമ്മേളനഗറില്‍ സ്വാഗതസംഘം ചെയര്‍മാനായ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പ്രതിനിധിസമ്മേളനം ചേരുന്ന സുര്‍ജിത്-ജ്യോതിബസു നഗറില്‍ (ടാഗോര്‍ ഹാള്‍) പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ തെളിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഉദ്ഘാടനസമ്മേളന നടപടികള്‍ ആരംഭിക്കും. പ്രതിനിധിസമ്മേളന നഗറില്‍ മുതിര്‍ന്ന നേതാവ് ആര്‍ ഉമാനാഥ് പതാക ഉയര്‍ത്തും. പത്തിന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാഗതം ആശംസിക്കും. സിപിഐ നേതാവ് എ ബി ബര്‍ധന്‍ പ്രതിനിധികളെ അഭിവാദ്യംചെയ്യും. രാഷ്ട്രീയ സംഘടനാറിപ്പോര്‍ട്ടും കരട് രാഷ്ട്രീയ പ്രമേയവും ചില പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയവും കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. സാമ്രാജ്യത്വാധിനിവേശം ചെറുത്ത് ഇന്ത്യയെ പുതിയ രാഷ്ട്രീയപന്ഥാവിലേക്ക് നയിക്കുന്നതുസംബന്ധിച്ച് ആറുദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും.
രാജ്യത്തെ രാഷ്ട്രീയസംഭവവികാസങ്ങള്‍ സമഗ്രമായി വിലയിരുത്തി പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പാര്‍ടിയുടെ മുന്നേറ്റത്തിന് വഴികാട്ടുന്ന നിര്‍ണായക തീരുമാനങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് കൈക്കൊള്ളും. സാര്‍വദേശീയ രാഷ്ട്രീയത്തിലെ വഴിത്തിരിവുകളും വെല്ലുവിളികളും സൂക്ഷ്മമായി വിലയിരുത്തുന്ന പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ചരിത്രപ്രാധാന്യം വര്‍ധിപ്പിക്കുന്നു. പാര്‍ടിയുടെ ഐക്യവും കരുത്തും കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് കൈക്കൊള്ളും. രാജ്യത്തെ സങ്കീര്‍ണ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തുന്ന പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയബദല്‍ മുന്നോട്ടുവയ്ക്കും. കോണ്‍ഗ്രസും ബിജെപിയുമല്ലാതെ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ വളര്‍ത്തിയേ മതിയാവൂ എന്ന രാഷ്ട്രീയപശ്ചാത്തലത്തിലാണ് പാര്‍ടികോണ്‍ഗ്രസ് ചേരുന്നത്. ബംഗാളിലും മറ്റും പാര്‍ടിക്കെതിരെ നടക്കുന്ന മൃഗീയ കടന്നാക്രമണങ്ങളെ നേരിട്ട് രാജ്യത്താകെ പാര്‍ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും സ്വാധീനം വര്‍ധിപ്പിക്കുകയുമാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന അജന്‍ഡ. ദേശീയതലത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് വളര്‍ത്തുന്നതിനൊപ്പം ഇടത്-ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനുള്ള പാതയും പാര്‍ടി കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കും. ദളിത് വിഭാഗങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി സമൂഹത്തിലെ സമസ്തവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യും.
വിലക്കയറ്റം, കാര്‍ഷിക-വ്യാവസായിക മേഖലകളിലെ വെല്ലുവിളികള്‍, വര്‍ഗീയതയും തീവ്രവാദവും, തൊഴില്‍മേഖലയിലെ പ്രശ്നങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണം തുടങ്ങിയവയും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. ജനറല്‍ സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ളവരുടെ കാലാവധി പരമാവധി മൂന്ന് തവണയായി നിജപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. കരട് രാഷ്ട്രീയ പ്രമേയത്തിനും പ്രത്യയശാസ്ത്രപ്രമേയത്തിനും ലഭിച്ച ഭേദഗതികള്‍ കേന്ദ്രകമ്മിറ്റിയും പിബിയും ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രമേയത്തോടും ഭരണഘടനാ ഭേദഗതിയോടുമൊപ്പം ഈ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് പാര്‍ടി പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. തുടര്‍ന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം പാര്‍ടി കോണ്‍ഗ്രസ് നടപടിക്രമങ്ങള്‍ക്ക് രൂപംനല്‍കി. നഗരം ചെങ്കടലാക്കി ജനലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാറാലിയോടെ ഏപ്രില്‍ ഒമ്പതിന് പാര്‍ടി കോണ്‍ഗ്രസ് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് കാല്‍ലക്ഷം ചുവപ്പുവളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്യും.
(കെ എം മോഹന്‍ദാസ്)
ജനസാഗരതീരം
കോഴിക്കോട്: മണ്ണും മാനവും മനസ്സും ചുവപ്പണിഞ്ഞ സാഗരതീരത്ത് ജനസഹസ്രങ്ങളെ സാക്ഷിയാക്കി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ചെമ്പതാക ഉയര്‍ന്നു. ചുവന്ന സൂര്യോദയത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് ജ്വലിച്ച ദീപശിഖ നഗരത്തില്‍ പ്രഭചൊരിഞ്ഞു. പൊതുസമ്മേളനം ചേരുന്ന കോഴിക്കോട് കടപ്പുറത്തെ സ. എം കെ പന്ഥെനഗറില്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തിയപ്പോള്‍ ചുവപ്പില്‍ പൂത്തുലഞ്ഞ ചരിത്രനഗരിയില്‍ ആവേശത്തിന്റെ അഗ്നിജ്വാലകള്‍ വാനോളമുയര്‍ന്നു.
അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവന്ന കൊടിമരത്തില്‍, ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസം രചിച്ച പുന്നപ്ര- വയലാര്‍ രണധീരരുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് കൊണ്ടുവന്ന രക്തപതാക വാനിലുയര്‍ന്ന് പറന്നു. ഒഞ്ചിയത്തെ രണധീരരുടെ സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവന്ന ദീപശിഖ പ്രതിനിധി സമ്മേളനം നടക്കുന്ന സ. ഹര്‍കിഷന്‍സിങ് സുര്‍ജിത്- ജ്യോതിബസു നഗറില്‍ (ടാഗോര്‍ ഹാള്‍) പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൊളുത്തിയപ്പോള്‍ പോരാട്ടപ്രതിജ്ഞകളുടെ ശബ്ദഘോഷം ഉയര്‍ന്നു. നവലോകസൃഷ്ടിക്കായി പടയണി തീര്‍ക്കുന്ന ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുന്ന നേതാക്കള്‍ക്കുപിന്നില്‍ സംഘബോധത്തിന്റെ ഇങ്ക്വിലാബ് വിളികള്‍ ഉയര്‍ന്നു.
സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐതിഹാസികമായ ഒട്ടനവധി പോരാട്ടങ്ങള്‍ക്ക് വേദിയായ കോഴിക്കോട് കടപ്പുറത്ത് ബാന്‍ഡുവാദ്യവും ചെണ്ടമേളവും കരിമരുന്നുവര്‍ഷവും തീര്‍ത്ത അലയൊലിയെ വെല്ലുമാറുച്ചത്തില്‍ ജനാവലി ഏകമനസ്സായി പ്രഖ്യാപിച്ചു- ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റാന്‍ ഞങ്ങളുണ്ട്. കേരളത്തില്‍ നാലാമതും കോഴിക്കോട്ട് ഇദംപ്രഥമമായും നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ ചരിത്രവിജയം വിളംബരംചെയ്ത് പതാക ഉയര്‍ത്തല്‍ച്ചടങ്ങും അനുബന്ധജാഥകളുടെ സംഗമവും ജനങ്ങളുടെ മഹാപ്രവാഹമായി. കടപ്പുറത്ത് പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച് നടക്കുന്ന ജനലക്ഷങ്ങളുടെ മഹാറാലിയുടെ വിളംബരമായി പതാക ഉയര്‍ത്തല്‍ച്ചടങ്ങ്. ഒഞ്ചിയം സ്ക്വയറില്‍നിന്നുള്ള പ്രധാന ദീപശിഖയ്ക്കുപുറമെ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജില്ലയില്‍ ജീവന്‍ ബലിയര്‍പ്പിച്ച 52 രക്തസാക്ഷികളുടെയും മുന്നൂറിലേറെ നേതാക്കളുടെയും സ്മൃതിമണ്ഡപത്തില്‍നിന്ന് പ്രയാണം ആരംഭിച്ച ഉപ ദീപശിഖകളും സംഗമിച്ചാണ് പ്രതിനിധിസമ്മേളന നഗറിലെത്തിയത്. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍, പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
(എം രഘുനാഥ്)
ജനങ്ങള്‍ ആഗ്രഹിക്കുന്നത് സിപിഐ എമ്മിന്റെ വളര്‍ച്ച: പിണറായി
കോഴിക്കോട്: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന സിപിഐ എം കരുത്താര്‍ജിക്കണമെന്ന് രാജ്യത്തെ നാനാതുറകളിലുംപെട്ട ജനലക്ഷങ്ങള്‍ ആഗ്രഹിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് സ. എം കെ പന്ഥെ നഗറില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു പിണറായി.
സിപിഐ എമ്മിനെ ബഹുജനങ്ങള്‍ മറ്റ് പാര്‍ടികളില്‍നിന്നും തികച്ചും വ്യത്യസ്തമായാണ് കാണുന്നത്. സാമ്രാജ്യത്വാധിനിവേശം ലോകമാകെ ശക്തിപ്പെടുമ്പോള്‍, നമ്മുടെ രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വം കീഴ്പ്പെടുത്താന്‍ ഹീനമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കാനുള്ള പോരാട്ടം സംഘടിപ്പിക്കുന്നത് സിപിഐ എം ആണ്. ഭരണാധികാരികള്‍ ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കി ജനങ്ങളെ കടുത്ത ജീവിതദുരിതത്തിലേക്ക് തള്ളുമ്പോഴും പാര്‍ടിയാണ് പോരാടുന്നത്. വര്‍ഗീയശക്തികളെ താലോലിക്കുകയും വര്‍ഗീയതയുമായി സമരസപ്പെട്ടുപോവുകയും ചെയ്യുന്ന നിലപാട് ഭരണകൂടം സ്വീകരിക്കുമ്പോള്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ പോരാടുകയും ജനാധിപത്യ സംരക്ഷണത്തിന് ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്നു. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നു.
പാര്‍ടി സ്വീകരിക്കുന്ന ശരിയായ നിലപാടുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വിശദമായ ചര്‍ച്ചയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്. പാര്‍ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ നെഞ്ചേറ്റി സ്വീകരിച്ചുവെന്നതിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്ന വിപുലമായ പരിപാടികളിലെ ജനപങ്കാളിത്തവും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ തടിച്ചുകൂടിയ വന്‍ ജനാവലിയെന്നും പിണറായി പറഞ്ഞു.
deshabhimani 040412
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കംകുറിച്ച് എം കെ പന്ഥെ നഗറില്‍ ചെങ്കൊടി ഉയര്‍ന്നു. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ പൊതുസമ്മേളനഗറില്‍ സ്വാഗതസംഘം ചെയര്‍മാനായ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പ്രതിനിധിസമ്മേളനം ചേരുന്ന സുര്‍ജിത്-ജ്യോതിബസു നഗറില്‍ (ടാഗോര്‍ ഹാള്‍) പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ തെളിച്ചു.
ReplyDelete