Tuesday, April 3, 2012
സമ്മേളന നഗരിയില്‍ രക്തപതാകയുയര്‍ന്നു
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനവേദിയില്‍ രക്തപതാകയുയര്‍ന്നു. സംഘാടകസമിതി ചെയര്‍മാനും സംസ്ഥാനസെക്രട്ടറിയുമായ പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പുന്നപ്ര-വലയാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടില്‍ നിന്നും കൊണ്ടുവന്ന പതാക ജാഥാലീഡര്‍ എ വിജയരാഘവനില്‍ നിന്നും കേന്ദ്രകമ്മറ്റിയംഗം പാലൊളി മുഹമ്മദ്കുട്ടി ഏറ്റുവാങ്ങി. കയ്യൂരിന്റെ പോര്‍വീര്യമേറ്റുവാങ്ങി പ്രയാണമാരംഭിച്ച കൊടിമരജാഥ സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനം നടക്കുന്ന എം കെ പാന്ഥെ നഗറിലെത്തിച്ചു.
കേന്ദ്രകമ്മറ്റിയംഗം പി കരുണാകരന്റെ നേതൃത്വത്തിലെത്തിയ കൊടിമരം പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി. അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയുടെ രാഷ്ട്രീയഭൂപടം ചുകപ്പിക്കാനുള്ള കര്‍മ്മദൗത്യവുമായി മുന്നോട്ടുപോകുന്ന പോരാളികളെ സാക്ഷിനിര്‍ത്തി പുനപ്രവയലാര്‍ പോരാളികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പതാകയുയര്‍ത്താനുള്ള കൊടിമരം സമ്മേളന നഗരിയില്‍ വൈകിട്ട് ആറോടെ സ്ഥാപിച്ചു. പി ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സമ്മേളന നഗരിയിലുണ്ടായിരുന്നു. ചുകപ്പിന്റെ മഹാസമ്മേളനം ഇതാ കോഴിക്കോട് തുടങ്ങുന്നു എന്ന് ഉദ്ഘോഷിക്കുംവിധം ആയിരങ്ങളാണ് സമ്മേളന നഗരിയിലേക് ഒഴുകിയെത്തിയത്.
സമ്മേളന നഗരിയില്‍ കൊടിമരമുയര്‍ന്നു
കോഴിക്കോട്: കയ്യൂരിന്റെ പോര്‍വീര്യമേറ്റുവാങ്ങി പ്രയാണമാരംഭിച്ച കൊടിമരജാഥ പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനം നടക്കുന്ന എം കെ പാന്ഥെ നഗറിലെത്തി. കേന്ദ്രകമ്മറ്റിയംഗം പി കരുണാകരന്റെ നേതൃത്വത്തിലെത്തിയ കൊടിമരം പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി.
അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയുടെ രാഷ്ട്രീയഭൂപടം ചുകപ്പിക്കാനുള്ള കര്‍മ്മദൗത്യവുമായി മുന്നോട്ടുപോകുന്ന പോരാളികളെ സാക്ഷിനിര്‍ത്തി പുനപ്രവയലാര്‍ പോരാളികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പതാകയുയര്‍ത്താനുള്ള കൊടിമരം സമ്മേളന നഗരിയില്‍ സ്ഥാപിച്ചു.
പി ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സമ്മേളന നഗരിയിലുണ്ടായിരുന്നു. ചുകപ്പിന്റെ മഹാസമ്മേളനം ഇതാ കോഴിക്കോട് തുടങ്ങുന്നു എന്ന് ഉദ്ഘോഷിക്കുംവിധം ആയിരങ്ങളാണ് സമ്മേളന നഗരിയിലേക് ഒഴുകിയെത്തിയത്. പതാക-ദീപശിഖാ ജാഥകള്‍ അല്‍പസമയത്തിനകം എം കെ പാന്ഥെ നഗറിലെത്തും.
Subscribe to:
Post Comments (Atom)

ReplyDelete