കാസര്‍കോട് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ച മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉടന്‍ തന്നെ ഉല്‍പാദകരായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് (എച്ച്ഐഎല്‍) കമ്പനി എറ്റെടുത്ത് നിര്‍വീര്യമാക്കും. ഡിഫെന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ(ഡിആര്‍ഡിഒ) സാങ്കേതിക സഹായത്തോടെയാണ് നിര്‍വീര്യമാക്കുക. എച്ച്ഐഎല്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകൂടം എന്നിവയുടെ മേല്‍നോട്ടത്തിലായിരിക്കും എന്‍ഡോസള്‍ഫാന്‍ മാറ്റുന്നത്. എന്നാല്‍ ചോര്‍ച്ചയുള്ളതും തീരെ മാറ്റാന്‍ പറ്റാത്തതുമായ ബാരലുകളിലെ കീടനാശിനി ഇവിടെ തന്നെ നിര്‍വീര്യമാക്കുന്ന കാര്യവും പരിഗണിക്കും. എന്‍ഡോസള്‍ഫാനില്‍ മറ്റ് രാസവസ്തുക്കള്‍ ചേര്‍ത്ത് അതിന്റെ വിഷാംശം ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. ഹൈഡ്രോലിസിസ്, ഡീ ഹൈഡ്രോ ഹലോജിനിക് ഓക്സിലേഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യയിലൂടെയായിരിക്കും കീടനാശിനിയുടെ വിഷാംശം കുറയ്ക്കുക.
കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും യോഗം എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ തയ്യാറാക്കി. മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ 16ന് ചേരുന്ന യോഗത്തില്‍ ഇവ അവതരിപ്പിക്കും. യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ചും ഇവിടെ നിന്ന് മാറ്റുന്നതിനെക്കുറിച്ചും അന്തിമ തീരുമാനമെടുക്കും. ഒരു മാസത്തിനകം ജില്ലയില്‍ സ്റ്റോക്കുള്ള മുഴുവന്‍ എന്‍ഡോസള്‍ഫാനും മാറ്റാന്‍ സാധിക്കും. ജില്ലയില്‍ 1640 ലിറ്ററോളം എന്‍ഡോസള്‍ഫാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വിവിധ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിലായുണ്ട്. എന്‍ഡോസള്‍ഫാന്‍ ഗോഡൗണില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, തദ്ദേശവാസികള്‍ എന്നിവരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടും. പൊതുജനങ്ങളെ ഈ കാര്യം വ്യക്തമായി ബോധ്യപ്പെടുത്തിയ ശേഷമേ കീടനാശിനി കൊണ്ടുപോകുകയുള്ളു.
യോഗത്തില്‍ കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ അധ്യക്ഷനായി. ഡിആര്‍ഡിഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ കെ ഗുപ്ത, എച്ച്ഐഎല്‍ ശാസ്ത്രജ്ഞന്മാരായ ഡോ. ഗോപാലകൃഷ്ണന്‍, സന്തോഷ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സുബേര്‍ ഖാന്‍, ജനറല്‍ മാനേജര്‍ ജസ്റ്റസ് കരുണാരാജ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയന്‍മെന്റല്‍ എന്‍ജിനിയര്‍ സി വി ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനിയര്‍ സി അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
deshabhimani 0300412

ReplyDelete