Friday, July 13, 2012
പൊലീസ് വ്യക്തിഹത്യക്കെതിരെ പി ജയരാജന്‍ നോട്ടീസ് അയച്ചു
ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍, വളപട്ടണം സിഐ യു പ്രേമന്‍, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കാണ് നോട്ടീസ്. തന്നെ ചിത്രവധം ചെയ്യാന്‍ ചില മാധ്യമങ്ങളുമായി ഗൂഢാലോചനയിലേര്‍പ്പെട്ടതടക്കമുള്ള നിയമവിരുദ്ധ നടപടി ആവര്‍ത്തിക്കരുതെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. പൊതുജനങ്ങള്‍ക്ക് തന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ ഇല്ലാതാക്കുന്നതിന് സത്യാവസ്ഥ വെളിപ്പെടുത്തുന്നതരത്തില്‍ പത്രക്കുറിപ്പ് ഇറക്കണം. പൊലീസ് നിയമത്തിനും മാന്വലിനും വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
കേസില്‍ അറസ്റ്റ് ചെയ്ത ചിലരെ മൂന്നാംമുറക്ക് വിധേയമാക്കിയത് ഏറെ വിവാദമുയര്‍ത്തി. ഇത് ചോദ്യം ചെയ്തതോടെയാണ് ഡിവൈഎസ്പി സുകുമാരനും സിഐ പ്രേമനും തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടത്തിയത്. പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്ന ദുഷ്പ്രചാരണമാണ് ഇരുവരും നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച തന്നെ ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണ നടത്തിയ ഈ ചോദ്യം ചെയ്യലില്‍ നിരപരാധിത്വം ബോധ്യപ്പെട്ടതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അന്വേഷണ സംഘം വിട്ടയച്ചു. ഇതുമായി ബന്ധപ്പെട്ട് പത്തിന് മാതൃഭൂമിയും 11ന് മലയാള മനോരമയും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഗൂഢാലോചനയുടെ തെളിവാണ്. "ജയരാജനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്നും ഉടന്‍ അറസ്റ്റിലാകുമെന്നു"മായിരുന്നു വാര്‍ത്ത. പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇരുപത്രങ്ങളും വാര്‍ത്ത നല്‍കിയത്. കുപ്രചാരണത്തിലൂടെയും അപകീര്‍ത്തികരമായ വാര്‍ത്തകളിലൂടെയും തന്നെ പൊതുസമൂഹത്തില്‍ അവഹേളിക്കാനാണ് മാധ്യമസഹായത്തോടെ ഡിവൈഎസ്പി സുകുമാരനും സിഐ പ്രേമനും ശ്രമിച്ചത്. എന്തെങ്കിലും തെളിവുകിട്ടിയാല്‍ മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇതു ലംഘിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പൊലീസ് ആക്ടിന്റെയും മാന്വലിന്റെയും ലംഘനമാണ്. അതിനാല്‍, ഡിവൈഎസ്പി സുകുമാരനെയും സിഐ പ്രേമനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്നും അഡ്വ. നിക്കൊളാസ് ജോസഫ് മുഖേന അയച്ച നോട്ടീസില്‍ ജയരാജന്‍ ആവശ്യപ്പെട്ടു.
deshabhimani 130712
Subscribe to:
Post Comments (Atom)
No comments:
Post a Comment