ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയപ്രേരിതമായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2011 ഫെബ്രുവരി 25ന് ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ അപേക്ഷാഫോറവും പുറത്തിറക്കി. എന്നാല്‍, അന്ന് പ്രതിപക്ഷത്തായിരുന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഈ ഉത്തരവ് സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലായിരുന്നു ഇത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ഇതിനെതിരെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. തുടര്‍ന്ന് മാര്‍ച്ച് 30ന് സുപ്രീംകോടതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഈ കേസിലാണ് യുഡിഎഫ് ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയത്.
deshabhimani 140812
No comments:
Post a Comment