Tuesday, August 14, 2012
തലസ്ഥാനത്ത് പ്രസ്ക്ലബ് കേന്ദ്രീകരിച്ച് ആര്‍എംപി- മാധ്യമ ഉപജാപം
സിപിഐ എം വിരുദ്ധവാര്‍ത്ത സൃഷ്ടിക്കാന്‍ തിരുവനന്തപുരം പ്രസ്ക്ലബ് കേന്ദ്രീകരിച്ച് ആര്‍എംപി- മാധ്യമ ഉപജാപം. ആര്‍എംപി നേതാവ് വേണുവും തൃശൂരിലെ ടി എല്‍ സന്തോഷും തിങ്കളാഴ്ച മണിക്കൂറുകളോളം പ്രസ്ക്ലബ്ബിലും കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വിശ്രമകേന്ദ്രമായ "സങ്കേത"ത്തിലും ചെലവഴിച്ചു. തലസ്ഥാനത്തെ വിവിധ മാധ്യമപ്രവര്‍ത്തകരുമായി ഇരുവരും ആലോചന നടത്തി. രാവിലെ പ്രസ്ക്ലബ് പരിസരത്തെത്തിയ ആര്‍എംപി നേതാക്കള്‍ പി ജയരാജന് ജാമ്യം കിട്ടില്ലെന്നും ഇതുസംബന്ധിച്ച് ശക്തമായ രീതിയില്‍ത്തന്നെ വാര്‍ത്ത നല്‍കണമെന്നും ദൃശ്യമാധ്യമപ്രവര്‍ത്തകരോടും പത്രലേഖരോടും നിര്‍ദേശിച്ചു. ചന്ദ്രശേഖരന്‍ വധക്കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഏതുവിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. സിപിഐ എം വിരുദ്ധവാര്‍ത്താസ്രഷ്ടാക്കളായ മാധ്യമ സിന്‍ഡിക്കറ്റിലുള്‍പ്പെട്ടവരും ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. പകല്‍ 12.30ന് വേണുവും സന്തോഷും പ്രസ്ക്ലബ്ബിനോടനുബന്ധിച്ച് നടത്തുന്ന "സങ്കേത"ത്തിലേക്ക് മാറി. വീക്ഷണം റസിഡന്റ് എഡിറ്റര്‍ അജിത്കുമാറാണ് ഇവിടെ കൂടിയാലോചനകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. വിവിധ ദൃശ്യ-പത്രമാധ്യമങ്ങളുടെ ലേഖകര്‍ ഓരോരുത്തരായി സങ്കേതത്തിലെത്തിലെത്തുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു.
ചന്ദ്രശേഖരന്‍ വധത്തിനുശേഷം പലതവണ വേണുവും സംഘവും തലസ്ഥാനത്തെത്തി ഇത്തരത്തില്‍ ഉപജാപം സംഘടിപ്പിച്ചിരുന്നു. സിപിഐ എമ്മിനെതിരായ വാര്‍ത്തകളുടെ ഏകോപനം നിര്‍വഹിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ ഒത്താശയിലായിരുന്നു ഇത്. പ്രസ്ക്ലബ്ബും ക്ലബ്ബിനോട് ചേര്‍ന്നു നടത്തുന്ന സങ്കേതവും ആര്‍എംപി നേതാവിനും സംഘത്തിനും താവളമാക്കാന്‍ സൗകര്യം നല്‍കിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ ഉല്ലാസത്തിനായി നടത്തുന്ന സങ്കേതത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല.
deshabhimani 140812
Labels:
നുണപ്രചരണം,
മാധ്യമം
Subscribe to:
Post Comments (Atom)
സിപിഐ എം വിരുദ്ധവാര്‍ത്ത സൃഷ്ടിക്കാന്‍ തിരുവനന്തപുരം പ്രസ്ക്ലബ് കേന്ദ്രീകരിച്ച് ആര്‍എംപി- മാധ്യമ ഉപജാപം.
ReplyDelete