Thursday, August 16, 2012

ട്രിന്‍ഡലിനെ പിടിക്കാന്‍ രണ്ടുമാസം കൂടി


എസ്എന്‍സി ലാവ്ലിന്‍ കേസിലെ ആറാംപ്രതി ക്ലോസ് ട്രിന്‍ഡലിനെ പിടികൂടാന്‍ വൈകുന്നതില്‍ സിബിഐക്ക് കോടതിയുടെ വിമര്‍ശനം. രണ്ടുമാസം കൂടി സമയം നല്‍കുകയാണെന്ന് കോടതി പറഞ്ഞു. എന്നിട്ടും പിടികൂടാനാകുന്നില്ലെങ്കില്‍ ഉചിതമായ നടപടിയെടുക്കുമെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി ടി എസ് പി. മൂസത് മുന്നറിയിപ്പ് നല്‍കി.. ആവശ്യതിനു സമയം ഇക്കാര്യത്തില്‍ സിബിഐക്കു നല്‍കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വിചാരണ എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടവര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി വ്യാഴാഴ്ച ഈ ഉത്തരവ് നല്‍കിയത്. ട്രിന്‍ഡലിന് വാറന്റും ഒമ്പതാം പ്രതി എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് സമന്‍സും നല്‍കിയിട്ടില്ലെന്നു പറഞ്ഞ് കേസ് അനന്തമായി നീട്ടാനാണ് സിബിഐ ശ്രമമെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.. ആറാം പ്രതിയെയും ഒമ്പതാംപ്രതിയായ കമ്പനിയെയും മാറ്റിനിര്‍ത്തി കേസില്‍ വിചാരണ ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആറാംപ്രതിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.

deshabhimani

No comments:

Post a Comment