Thursday, August 16, 2012
എസ്എംഎസ് ഭീഷണി: അസംകാര്‍ ബംഗളൂരു വിടുന്നു
അജ്ഞാതകേന്ദ്രങ്ങളില്‍ നിന്ന് പ്രചരിച്ച എസഎംഎസുകളിലെ ഭീഷണിമൂലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ബംഗളൂരു വിടുന്നു. "കലാപത്തിെന്‍റ അടുത്ത ഇരകള്‍ നിങ്ങളാ"ണെന്ന് സൂചിപ്പിച്ചാണ് എസ്എംഎസുകള്‍ പ്രചരിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികളും സെക്യൂരിറ്റി ഗാര്‍ഡ് ജോലി പോലുള്ളവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഇവിടെയുണ്ട്. ബാംഗ്ളൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തിരക്കാണ്. ബുധനാഴ്ച മാത്രം 4793 ടിക്കറ്റുകള്‍ ാസാം മേഖലയിലേക്ക് റിസര്‍വ്വ് ചെയ്യപ്പെട്ടു. റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ്. ഗുവഹത്തിയിലേക്ക് ഒരു ട്രയിന്‍ ഓടിച്ചു. അതിനിടെ ഹൈദരാബാദില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പലായനം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്
എന്നാല്‍ കുഴപ്പമൊന്നുമില്ലെന്നും എല്ലാ സുരക്ഷയും നല്‍കുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍ അശോക് റെയില്‍വെ സ്റ്റേഷനിലെ ആശയവിനിമയ സംവിധാനം വഴി അറിയിച്ചു.
കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് സംസാരിച്ചു് ഭഭയപ്പാട് വേണ്ടെന്ന് വിദ്യാര്‍ഥികളോട് കര്‍ണാടക ഡിജിപി ലാല്‍റോഖുമ പച്ചൗവും അറിയിച്ചു. എന്നാല്‍ കൂട്ടപ്പലായനം വ്യാഴാഴ്ചയും തുടര്‍ന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവറക്ക് രാജ്യത്ത് എല്ലായിടത്തും സംരക്ഷണം നല്‍കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അഭ്യര്‍ത്ഥിച്ചു.
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരെ സംരക്ഷിക്കണം: സിപിഐ എം
ന്യൂഡല്‍ഹി: രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ക്ക് അവര്‍ താമസിക്കുന്നയിടങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് അവര്‍ പഠിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരികെ പോരേണ്ട സ്ഥിതിയുണ്ട്. ഇത് ആശങ്കാജനകമാണ്. ഭീഷണിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് ഇവര്‍ക്ക് ഇങ്ങനെ പോരേണ്ടിവന്നത്. അതാതിടങ്ങളില്‍ അവര്‍ക്ക് സംരക്ഷണം നല്‍കണം. ഇതിന് സര്‍ക്കാരുകളും ഭരണ സംവിധാനവും ആവശ്യമായ നടപടി സ്വീകരിക്കണം. അടുത്തിടെ ബോഡോലാന്റ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത് പ്രാദേശിക കാരണങ്ങളാലാണ്. അതിന്റെ പേരില്‍ രാജ്യത്ത് മറ്റ് എവിടെയെങ്കിലും വികാരങ്ങള്‍ ഉണര്‍ത്താനുള്ള നീക്കങ്ങള്‍ കര്‍ശനമായി തടയണം ഭിന്നിപ്പുണ്ടാക്കാനുള്ള ഏത് നീക്കവും തടയാനും ഐക്യവും സമാധാനവും നിലനിര്‍ത്താനും എല്ലാവിഭാഗം ജനങ്ങളോടും പൊളിറ്റ്ബ്യൂറോ അഭ്യര്‍ത്ഥിച്ചു.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete