Wednesday, August 22, 2012

മെഡിക്കല്‍ കോളേജിനുമുന്നില്‍ ആംബുലന്‍സ് "മാഫിയ"യുടെ പകല്‍ക്കൊള്ള


മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുന്നില്‍ ആംബുലന്‍സിന്റെ പേരില്‍ പകല്‍ക്കൊള്ള. സെക്യൂരിറ്റിക്കാരന്‍ ബുക്കുചെയ്തുകൊടുത്ത ആംബുലന്‍സും വന്‍ തുക ഈടാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രി ആംബുലന്‍സിനെ സംബന്ധിച്ച് മോര്‍ച്ചറിക്കു മുന്നിലോ പരിസരത്തോ ഒരു വിവരവുമില്ല. കിലോമീറ്ററിന് 25 മുതല്‍ 30 രൂപവരെയാണ് വാങ്ങുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിന്റെ നാലിരട്ടിയോളമാണ്. ആറ്റിങ്ങലില്‍ മൃതദേഹവുമായി വന്ന ആംബുലന്‍സിന് വാങ്ങിയത് 1500 രൂപയാണ്. മോര്‍ച്ചറിയിലെ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മൃതദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആംബുലന്‍സ് ബുക്കുചെയ്തുകൊടുത്തത്. ചൂഷണം ഒഴിവാക്കാനാണ് സെക്യൂരിറ്റിക്കാരന്‍ മുഖേന ആംബുലന്‍സ് ബുക്കുചെയ്തത്. ആംബുലന്‍സ് ബുക്കുചെയ്തുകൊടുക്കുന്ന ചില ഏജന്റുമാരാണ് ഈ പകല്‍ക്കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ രക്തക്കച്ചവടം അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ

തിരു: സര്‍ക്കാര്‍ ആശുപത്രികളിലെ രക്തക്കച്ചവടം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രക്തം ബ്ലഡ് ബാങ്കില്‍നിന്ന് സ്വീകരിക്കണമെങ്കില്‍ 750 രൂപ ചെലവുവരുന്നു. ഇത് ബിപിഎല്‍കാര്‍ക്ക് സൗജന്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു യൂണിറ്റിന് 750 രൂപ നല്‍കണം. രക്തത്തിന്റെ പേരിലും ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ജില്ലാ പ്രസിഡന്റ് ബി ബിജുവും സെക്രട്ടറി എസ് പി ദീപക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അണുനശീകരണം നടത്താത്ത കുപ്പികളില്‍ രക്തം ശേഖരിക്കുന്നു

തിരു: മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ അണുനശീകരണം നടത്താത്ത കുപ്പികളില്‍ രക്തസാമ്പിള്‍ ശേഖരിക്കുന്നതായി ആക്ഷേപം. അത്യാഹിതവിഭാഗത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി വികസന സമിതിയുടെ ലാബിലാണ് രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ അണുനശീകരണം നടത്താത്ത കുപ്പികള്‍ ഉപയോഗിക്കുന്നത്. ഇതുമൂലം കൃത്യമായ പരിശോധനാഫലം ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ഏതാനും ദിവസം മുമ്പുവരെ കുപ്പികള്‍ക്ക് ക്ഷാമമായിരുന്നു. സാമ്പിളുകള്‍ ശേഖരിക്കാന്‍ രോഗികള്‍ കൂട്ടംകൂടിനില്‍ക്കുമ്പോള്‍ ജീവനക്കാര്‍ കുപ്പികള്‍ തേടി നടക്കുക പതിവായിരുന്നു. കുപ്പിക്ഷാമം രൂക്ഷമായപ്പോഴാണ് അണുനശീകരണം നടത്താത്ത കുപ്പികള്‍ കൊണ്ടുവന്ന് രോഗികളെ വട്ടംചുറ്റിക്കുന്നത്.

deshabhimani news

1 comment:

  1. Thank you for posting information. It is great. We the people and organization like CPM and DYFI should come forward to such cleaning up process. My under standing is that Party is coming up in a big way in health care especially in the area of palliative care . When the people silent the anti socials will rule. Dr.Venu

    ReplyDelete