Thursday, August 2, 2012
പി സി ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ വീട്ടിലേയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ റോഡ്
പാലാ: സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ വീട്ടിലേയ്ക്ക് വാഹന സൗകര്യം ഒരുക്കാന്‍ സമീപവാസിയുടെ വീടിന്റെ കാര്‍പോര്‍ച്ച് പൊളിച്ച് നഗരസഭാ ചെലവില്‍ റോഡ് നിര്‍മിക്കാന്‍ നഗരസഭാ യോഗ തീരുമാനം. ചീഫ്വിപ്പിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ കേരള കോണ്‍ഗ്രസ് എം മുന്‍ കൗണ്‍സിലര്‍ ബിജു പാലൂപ്പടവിലിന്റെ വീട്ടിലേക്ക് റോഡ് നിര്‍മിക്കാനാണ് വിവാദ തീരുമാനം. ബിജുവിന്റെ അയല്‍വാസി വെള്ളാപ്പാട് നെല്ലിയാനിയില്‍ എന്‍ വി ജോര്‍ജിന്റെ (വക്കച്ചന്‍) കാര്‍പോര്‍ച്ച് ഉള്‍പ്പെടെയുള്ള സ്ഥലം നിയമവിരുദ്ധമായി പൊന്നുംവിലയ്ക്ക് എടുക്കാനാണ് നീക്കം. ഇതിനായി ജോര്‍ജിന്റെ വീട്ടുമുറ്റത്ത് കാര്‍പോര്‍ച്ച് സ്ഥിതി ചെയ്യുന്ന ഭാഗം ഉള്‍പ്പെടെ 44 മീറ്റര്‍ നീളത്തിലും 2.40 മീറ്റര്‍ വീതിയിലുമുള്ള സ്ഥലം എടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം ഭരണകക്ഷിയില്‍പ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിലെ മൂന്നംഗങ്ങളുടെയും എതിര്‍പ്പോടെയാണ് തീരുമാനം അംഗീകരിച്ചത്.
വെള്ളാപ്പാട് ജനതാ-പേണ്ടാനംവയല റോഡില്‍നിന്ന് ബിജുവിന്റെയും മറ്റാളുകളുടെയും വീടുകളിലേക്ക് പോകാന്‍ 17 മീറ്റര്‍ നീളത്തിലും 3.30 മീറ്റര്‍ വീതിയിലും നിലവില്‍ നടപ്പുവഴിയുണ്ട്. ഇത് ഒഴിവാക്കി ബിജുവിന്റെ വീട്ടിലേയ്ക്ക് മാത്രമായി വാഹനസൗകര്യത്തിനുള്ള റോഡ് നിര്‍മിക്കാനാണ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം ഒരേവീട്ടില്‍ താമസിക്കുന്ന ബിജു തന്റെ അച്ഛനെയും അമ്മയെയും വ്യത്യസ്ത വീട്ടുപേരുകളില്‍ അപേക്ഷകരാക്കി നല്‍കിയ വ്യാജഅപേക്ഷയുടെ മറവിലാണ്് നഗരസഭയുടെ നിയമവിരുദ്ധ നടപടി. ബിജു അംഗമായിരുന്ന കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്റെ കാലത്തും ഇത്തരത്തില്‍ നിയമവിരുദ്ധ തുരുമാനം എടുത്തിരുന്നു. ഇതിനെതിരെ 2008ല്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ നിയമവിരുദ്ധ തീരുമാനം എടുത്ത പാലാ നഗരസഭാകൗണ്‍സിലിനെ പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തീരുമാനം മരവിപ്പിച്ച നഗരസഭ ഇപ്പോള്‍ മന്ത്രി കെ എം മാണിയുടെയും ചീഫ്വിപ്പ് പി സി ജോര്‍ജിന്റെയും ഒത്താശയോടെയാണ് പാവപ്പെട്ട കുടുംബത്തെ ദ്രോഹിക്കുന്ന തീരുമാനം എടുത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങളായ വി ആര്‍ രാജേഷും ജിമ്മി ജോര്‍ജും കൗണ്‍സിലില്‍ പറഞ്ഞു. ഭരണപക്ഷത്തെ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളായ ഷാജു വി തുരുത്തേല്‍, അഡ്വ. ബെറ്റി ഷാജു, സെലിന്‍ റോയി തകടിയേല്‍ എന്നിവരും നടപടിയെ എതിര്‍ത്തു.
deshabhimani 020812
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ വീട്ടിലേയ്ക്ക് വാഹന സൗകര്യം ഒരുക്കാന്‍ സമീപവാസിയുടെ വീടിന്റെ കാര്‍പോര്‍ച്ച് പൊളിച്ച് നഗരസഭാ ചെലവില്‍ റോഡ് നിര്‍മിക്കാന്‍ നഗരസഭാ യോഗ തീരുമാനം.
ReplyDelete