Thursday, August 2, 2012

സിപിഐ എം നേതാക്കളെ അപമാനിക്കാന്‍ അസാധാരണ വ്യഗ്രത


ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എമ്മിനെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും യുഡിഎഫ് സര്‍ക്കാരിന്റെ അസാധാരണ വ്യഗ്രത. വര്‍ഷങ്ങളോളമുള്ള പൊലീസ് അന്വേഷണത്തിനും വിചാരണക്കും കോടതി നടപടികള്‍ക്കും ശേഷം അവസാനിപ്പിച്ച അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട കേസില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണിയെയും മറ്റ് നേതാക്കളെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കെ കെ ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്തത്. ജില്ലയ്ക്കകത്തും സംസ്ഥാനത്തും എറെ ജനപിന്തുണയുള്ള നേതാവാണ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ. ജില്ലയില്‍ പൊതുവെ സ്വാധീനമുള്ള സിപിഐ എമ്മിനെയും നേതാക്കളെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍ എന്നാണ് കരുതപ്പെടുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് പ്രത്യേക അന്വേഷണ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. മുമ്പ് കോടതിയില്‍ തീര്‍പ്പായ കേസുകളിലാണ് രാഷ്ട്രീയ പകപോക്കലിനായി പുനരന്വേഷണം നടത്തുന്നത്.

കോടതിയില്‍ അവസാനിപ്പിച്ച കേസില്‍ പ്രതികളായിരുന്ന നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും സിപിഐ എം നേതാക്കളെ കുടുക്കാന്‍ ഒരു മൊഴിയും ലഭിച്ചിരുന്നില്ല. സിപിഐ എം നേതാക്കള്‍ക്കെതിരെ തെളിവുകളും സാക്ഷികളും ഉണ്ടാക്കാനുള്ള രഹസ്യചര്‍ച്ചകള്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്നതിന്റെ ഭാഗമായി പ്രതിയായിരുന്ന മോഹന്‍ദാസില്‍ നിന്നും മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മൂന്നാര്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ച് മൊഴിയെടുക്കുകയായിരുന്നു. മൂന്നുതവണയായിട്ട് ഉടുമ്പന്‍ചോലയെ പ്രതിനിധികരിക്കുകയാണ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ. ജില്ലയിലെ സിപിഐ എമ്മിന്റെ ജനസ്വാധീനവും നേതാക്കളുടെ ജനസമ്മതിയും മനസിലാക്കിയ കോണ്‍ഗ്രസ് പൊലീസിനെ ഉപയോഗിച്ച് അപമാനിക്കാനുള്ള നീക്കമാണ് നടത്തിയത്. നേതാക്കളെ കുടുക്കാന്‍ നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. മൂന്ന് മണിക്കുറിലധികം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. യുഡിഎഫിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഭാഗമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കരുക്കള്‍ നീക്കുന്നതെന്ന് വ്യക്തമാണ്.

deshabhimani 020812

1 comment:

  1. ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എമ്മിനെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും യുഡിഎഫ് സര്‍ക്കാരിന്റെ അസാധാരണ വ്യഗ്രത.

    ReplyDelete