Tuesday, August 14, 2012
മദ്യനയം; സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി വിമര്‍ശം
മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. മദ്യനയത്തിലെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദ് ചെയ്ത നടപടി സംസ്ഥാനം എന്ത് കൊണ്ട് ചോദ്യം ചെയ്തില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതിയുടെ നടപടിയില്‍ സര്‍ക്കാറിന്റെ അഭിപ്രായം മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.
സ്റ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയതും ബാറുകള്‍ക്ക് ദൂരപരിധി ഏര്‍പ്പെടുത്തിയതുമായ വ്യവസ്ഥകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വ്യവസ്ഥകള്‍ വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ശാസ്ത്രീയമായ രീതിയിലല്ല വ്യവസ്ഥകളുണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിനെ ചോദ്യം ചെയ്ത് നെടുമങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബിനുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീകോടതി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാത്തതെന്ന് ചോദിച്ചു.
സുധാകരന്റെ ഹര്‍ജി സിബിഐ കോടതി നിരസിച്ചു
സുപ്രീം കോടതി ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയതു നേരിട്ടു കണ്ടുവെന്ന പ്രസംഗത്തിന്‍ മേലുള്ള പരാതിയില്‍ കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി സിബിഐ കോടതി നിരസിച്ചു. കേസ് തിരുവന്തപുരം കോടതിയുടെ പരിഗണനയിലല്ലെന്നാഎ കുന്നുകുഴി സുരേഷ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുധാകരന്‍ ബോധിപ്പിച്ചത്. ഇതേതുടര്‍ന്ന് വീണ്ടും പരിഗണിക്കാനായി കേസ് 21 ലേക്ക് മാറ്റി.
deshabhimani news
Labels:
കോടതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete