Wednesday, August 1, 2012
വൈദ്യുതി തടസ്സത്തിന് കാരണം ലാഭക്കൊതി
അധികവരുമാനം മാത്രം ലക്ഷ്യമിട്ട് വൈദ്യുതിവിതരണ സംവിധാനത്തെ വിവേചനമില്ലാതെ ഉപയോഗിക്കുന്നതും പ്രസരണ മേഖലയില്‍ ബദല്‍ ലൈനുകളില്ലാത്തതുമാണ് രണ്ട് ദിവസം നിരവധി സംസ്ഥാനങ്ങളെ ഇരുട്ടിലാക്കിയ വൈദ്യുതി തകരാറിന് പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍. ദേശീയ പവര്‍ഗ്രിഡില്‍നിന്ന് ശേഷിയില്‍ കൂടുതല്‍ വൈദ്യുതി വിതരണം ചെയ്യുന്നതാണ് നിലവിലുള്ള പ്രശ്നത്തിന്റെ പ്രധാന കാരണം. വൈദ്യുതിവിതരണത്തിന്റെ ചുമതല പല സംസ്ഥാനങ്ങളിലും സ്വകാര്യ ഏജന്‍സികള്‍ക്കാണ്. കൂടുതല്‍ ഉപയോഗം നടക്കുന്ന സമയത്ത് പ്രസരണ ലൈനിന്റെ ശേഷി കണക്കിലെടുക്കാതെ വൈദ്യുതി അധികമായി സ്വീകരിക്കുന്നതാണ് ഗ്രിഡ് തകരാന്‍ പ്രധാന കാരണം. ഉല്‍പ്പാദനവും വിതരണവും തമ്മിലുള്ള സന്തുലനം തകരുമ്പോഴാണ് ഗ്രിഡ് വീഴുന്നത്. ഈ സന്തുലനം പാലിക്കേണ്ട പ്രധാന ബാധ്യത വിതരണ കമ്പനികള്‍ക്കാണ്.
വൈദ്യുതിവിതരണത്തില്‍ മൂന്ന് പ്രധാന ഘടകമാണുള്ളത്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍, അവിടെനിന്ന് സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രസരണലൈന്‍, ഉപയോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്ന സബ് സ്റ്റേഷനുകള്‍ എന്നിവയാണവ. ഉല്‍പ്പാദനകേന്ദ്രങ്ങളില്‍നിന്ന് എത്തിക്കാന്‍ കഴിയുന്ന വൈദ്യുതിയുടെ അളവിനെക്കുറിച്ച് നേരത്തെ തയ്യാറാക്കുന്ന പദ്ധതിയനുസരിച്ചായിരിക്കണം വിതരണം. ഇതിന് വിരുദ്ധമായി ഉല്‍പ്പാദനകേന്ദ്രത്തില്‍നിന്ന് വരുന്ന വൈദ്യുതിയുടെ അളവുമായി പൊരുത്തപ്പെടാത്ത വിധത്തില്‍ വിതരണ കമ്പനികള്‍ ഗ്രിഡില്‍നിന്ന് കൂടുതല്‍ വൈദ്യുതി എടുക്കുന്നതാണ് തകര്‍ച്ചയുടെ കാരണം. ഏതെങ്കിലുമൊരു ലൈന്‍ പരാജയപ്പെട്ടാല്‍ മറ്റൊരു ലൈനില്‍ കൂടി വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതാണ് നിരവധി സംസ്ഥാനങ്ങള്‍ ഒന്നിച്ച് ഇരുട്ടിലാകാന്‍ കാരണം. ശക്തമായ പ്രസരണ ശൃംഖലയും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തേണ്ട പകരം ശൃംഖലയുമില്ലെങ്കില്‍ ഇത്തരം തകര്‍ച്ചകള്‍ ഉണ്ടാകും. പ്രസരണ ശൃംഖല വിപുലപ്പെടുത്താനോ വൈദ്യുതി പ്രതിസന്ധിയുടെ അടിസ്ഥാനകാരണമായ ഉല്‍പ്പാദനക്കുറവ് പരിഹരിക്കാനോ ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാരിനില്ല. ഉത്തരഗ്രിഡ് ശക്തിപ്പെടുത്താന്‍ ടാറ്റ കമ്പനി പുതിയ പ്രസരണലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഇനിയും നടപ്പാക്കിയില്ല. സ്വകാര്യമേഖല രംഗത്തുവന്നതിനാല്‍ പ്രസരണലൈന്‍ സ്ഥാപിക്കാന്‍ പൊതുമേഖലയില്‍ നിക്ഷേപം വരുന്നുമില്ല. ഫലത്തില്‍ ഉപയോഗം വര്‍ധിക്കുന്നതനുസരിച്ച് പ്രസരണശൃംഖല ശക്തമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ല. ഇങ്ങനെ ദുര്‍ബലമായ പ്രസരണശൃംഖലയില്‍ ലാഭം മാത്രം ലക്ഷ്യമിട്ടാണ് വൈദ്യുതവിതരണം നടത്തുന്നത്.
സംസ്ഥാനങ്ങള്‍ പ്രസരണ ശൃംഖലയുടെ ശേഷിക്കുപുറത്ത് വൈദ്യുതി എടുത്താല്‍ അത് തടയാന്‍ സംവിധാനമുണ്ട്. മുമ്പ് അധികമെടുത്താല്‍ തടയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ വൈദ്യുതി എടുത്തത് വലിയ പ്രത്യാഘാതമുണ്ടാക്കിയപ്പോള്‍ മാത്രമാണ് അത് പരസ്യമായി പറയാന്‍ കേന്ദ്ര ഊര്‍ജമന്ത്രി തയ്യാറായത്.
(വി ജയിന്‍)
deshabhimani 020812
Labels:
വൈദ്യുതി
Subscribe to:
Post Comments (Atom)

ReplyDelete