ഫോണ്‍ ചോര്‍ത്തുന്നതിന് ഐടി ആക്ടിന്റെ പരിരക്ഷ കിട്ടുമെന്ന വാദം തെറ്റാണെന്ന് നിയമവിദഗ്ധന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പേരുടെ ഫോണ്‍ ചേര്‍ത്തിയതിനു നിയമപരിരക്ഷ കിട്ടുമെന്ന അന്വേഷണസംഘത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് ആരുടെയെങ്കിലും ഫോണ്‍ ചേര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഐടി ആക്ട് ഫോണിന് ബാധകമല്ല. ഐടി ആക്ടിനു കീഴില്‍ കംപ്യൂട്ടറും മെയിലുമാണ് ഉള്‍പ്പെടുക. അതുകൊണ്ടുതന്നെ ഫോണ്‍ ചോര്‍ത്തലിന് ഐടി ആക്ടിന്റെ നിയമപരിരക്ഷ കിട്ടില്ല. ടെലിഗ്രാഫ് ആക്ട് അനുസരിച്ചാണ് ടെലിഫോണ്‍ ചോര്‍ത്തലും മറ്റും നടത്തേണ്ടത്. നിയമം അനുവദിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലേ ആഭ്യന്തര സെക്രട്ടറി ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കാന്‍ പാടുള്ളു. സാധാരണ കേസന്വേഷണങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കാറില്ല. രാജ്യസുരക്ഷപോലുള്ള ഗൗരവമുള്ള വിഷയങ്ങളില്‍ മാത്രമാണ് ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കാന്‍ കഴിയുക. ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കിയാല്‍ത്തന്നെ റിവ്യൂ കമ്മിറ്റി ഇത് പരിശോധിച്ച് ശരിവയ്ക്കണം. ഈ നടപടികളൊന്നും ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തിനെന്ന പേരില്‍ സിപിഐ എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.
സിപിഐ എം നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നതിന് നിയമസാധുതയുണ്ടോ, നിയമാനുസൃതമാണോ എന്നൊന്നും വ്യക്തമായി പറയാന്‍ ആഭ്യന്തരമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നിയമസഭയില്‍ അദ്ദേഹം രണ്ടുതവണ നല്‍കിയ വിശദീകരണത്തിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ആഭ്യന്തരമന്ത്രാലയം അറിഞ്ഞുകൊണ്ടുതന്നെ സംസ്ഥാനത്ത് സിപിഐ എം നേതാക്കളുടെ ഫോണ്‍ വ്യാപകമായി ചോര്‍ത്തുന്നുണ്ടെന്നാണ് ബുധനാഴ്ച പ്രമുഖ മലയാള പത്രത്തില്‍ വന്ന വാര്‍ത്തയില്‍നിന്നു വ്യക്തമാകുന്നത്.
deshabhimani 020812

ReplyDelete