Sunday, August 19, 2012

നവമാധ്യമങ്ങള്‍ പത്രപ്രവര്‍ത്തനത്തിന് ഭീഷണിയല്ല: റാന്‍ഡി കവിങ്ടണ്‍


കൊച്ചി: സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ പത്രപ്രവര്‍ത്തനരംഗത്തിന് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്സ് ഡയറക്ടര്‍ റാന്‍ഡി കവിങ്ടണ്‍ പറഞ്ഞു. ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "മാറുന്ന പ്രേക്ഷകര്‍, മാറുന്ന ന്യൂസ് റൂം" എന്ന വിഷയത്തില്‍ കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതയുള്ളതിനാല്‍ പത്രങ്ങള്‍ക്ക് അവസാനമുണ്ടാകില്ല. ഭാവിയില്‍ അവ കൂടുതല്‍ ശക്തമാകും. വരുംകാലഘട്ടത്തില്‍ വ്യക്തിഗത വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലാവും പത്രമാധ്യമരംഗം മുന്നേറുക. സാങ്കേതികവിദ്യക്കനുസരിച്ച് പത്രമാധ്യമങ്ങള്‍ക്ക് മാറ്റമുണ്ടാകണം. സാമുദായിക പത്രങ്ങള്‍ക്കാണ് വിദേശരാജ്യങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. വിശ്വസനീയ വാര്‍ത്തകളെയാകും ചെറുപ്പക്കാര്‍ കൂടുതല്‍ ആശ്രയിക്കുക. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് പോലുള്ള വാര്‍ത്താസ്രോതസ്സുകള്‍ പ്രചാരത്തിലുണ്ട്. ഓണ്‍ലൈന്‍ വാര്‍ത്തകള്‍ തടസ്സങ്ങളില്ലാതെ ജനങ്ങളിലെത്തുന്നു. സര്‍വേകളിലൂടെയും മറ്റും ജനങ്ങളുടെ വാര്‍ത്താ അഭിരുചികള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, സെക്രട്ടറി വി ജി രേണുക, ഡയറക്ടര്‍ എം രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

deshabhimani 190812

1 comment:

  1. സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ പത്രപ്രവര്‍ത്തനരംഗത്തിന് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്സ് ഡയറക്ടര്‍ റാന്‍ഡി കവിങ്ടണ്‍ പറഞ്ഞു. ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "മാറുന്ന പ്രേക്ഷകര്‍, മാറുന്ന ന്യൂസ് റൂം" എന്ന വിഷയത്തില്‍ കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete